Film News

'സലാറിലെ ആ സീൻ അതിശയോക്തിയാണെന്ന് പറഞ്ഞവർക്കുള്ള മറുപടി സലാറിന്റെ രണ്ടാം ഭാഗത്തിലുണ്ടാകും': പ്രശാന്ത് നീൽ

സലാറിലെ കഥാപാത്രങ്ങളുടെ പ്രകടനത്തിൽ കണ്ട അതിശയോക്തികൾക്ക് മറുപടി സിനിമയുടെ രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് സംവിധായകൻ പ്രശാന്ത് നീൽ. സലാറിന്റെ ആദ്യ ഭാഗത്തിൽ പ്രഭാസത്തിന്റെ കഥാപാത്രം പ്ലാസ്റ്റിക്ക് കത്തി പിടിക്കുമ്പോൾ പേടിക്കുന്ന അമ്മയെ കാണിച്ചിരുന്നു. അത് അതിശയോക്തിയാണെന്നാണ് പലരും പറഞ്ഞത്. ആ കഥാപാത്രം കാര്യങ്ങളെ എക്‌സാജറേറ്റ് ചെയ്യുകയാണെന്ന് പലരും പറഞ്ഞു. എന്നാൽ അതിനെല്ലാം കൃത്യമായ കാരണമുണ്ട്. രണ്ടാം ഭാഗത്തിന് വേണ്ടി ഡിസൈൻ ചെയ്ത കാര്യങ്ങളാണ് അതെല്ലാം. രണ്ടാം ഭാഗത്തിൽ കാരണം വിശദീകരിക്കുന്ന സീൻ സിനിമയിലെ തന്നെ ബ്രില്യന്റായ സീൻ ആയിരിക്കും. സിനിമയുടെ ഹൈലൈറ്റായിരിക്കും ആ ഭാഗമെന്ന് കൈറാം വാഷിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സലാർ റിലീസിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഹൊമ്പാലെ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് നീൽ.

പ്രശാന്ത് നീൽ പറഞ്ഞത്:

സലാറിലെ 'അമ്മയുടെ കഥാപാത്രത്തിന്റെ പെർഫോമൻസ് അതിശയോക്തിയാണ് കൂടുതലെന്ന് പലരും പറഞ്ഞു. അതിന് കൃത്യമായ കാരണമുണ്ട്. അവർ അങ്ങനെ പെർഫോം ചെയ്തത് ഞാൻ പറഞ്ഞിട്ടാണ്. എന്തിനെയാണ് നിങ്ങൾ അതിശയോക്തി എന്ന് പറയുന്നത്. കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുകു തിരിയുടെ അടുത്ത് ഒരു കുട്ടി കൈ കൊണ്ടുവന്നാൽ ആ കുട്ടിയുടെ അമ്മ അലറി വിളിക്കുക തന്നെ ചെയ്യും. അത് അതിശയോക്തിയാണോ അല്ലയോ.

പ്രഭാസിന്റെ ദേവ എന്ന കഥാപാത്രം ഒരു പ്ലാസ്റ്റിക് കത്തിയെടുക്കുമ്പോൾ അമ്മയുടെ കഥാപാത്രം അതിനെ ഹൊറർ സീൻ പോലെയാണ് കാണുന്നത്. അതൊരിക്കലും അതിശയോക്തിയല്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ സിനിമയുടെ രണ്ടാം ഭാഗം വരെ നിങ്ങൾ കാത്തിരിക്കണം. സലാർ 2 വിലെ ഒരു ഹൈലൈറ്റായിട്ടാണ് ഞാൻ അതിനെ കാണുന്നത്. ബ്രില്യന്റായ ഒരു സീൻ ആയിരിക്കും അത്. അതുകൊണ്ട് ആദ്യ ഭാഗത്തിലെ ആ സീനിന് അത്രയും പ്രാധാന്യമുണ്ട്. ആ കഥാപാത്രത്തിന്റെ അതിശയോക്തിയുൾപ്പെടെ നിങ്ങൾക്ക് ആദ്യഭാഗത്തിൽ തെറ്റായി തോന്നിയ കാര്യങ്ങൾക്കെല്ലാം കൃത്യമായ ഒരു ഡിസൈൻ ഉണ്ട്.

സലാർ എന്റെ നാലാമത്തെ സിനിമയാണ്. എന്റെ സിനിമകളെ കുറിച്ച് എനിക്ക് ഉറപ്പ് പറയാൻ കഴിയുന്ന കാര്യം, എന്റെ സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ തെറ്റായി അതിനെ കൊണ്ടുപോകുന്നില്ല എന്നതാണ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT