Film News

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് പ്രണവ് മോഹന്‍ലാല്‍

നടന്‍ പ്രണവ് മോഹന്‍ലാല്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് പ്രണവ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. സര്‍ക്കാര്‍കാര്യ മേധാവി ബദ്രേയ്യ അല്‍ മസൌറിയാണ് ഗോള്‍ഡന്‍ വീസ കൈമാറിയത്.

മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിര്‍മ്മാതാവ് ആന്റോജോസഫും കഴിഞ്ഞ ദിവസം അബുദാബിയിലെത്തി ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യം യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. തുടര്‍ന്ന് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കും, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യു.എ.ഇ ഭരണകൂടം 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT