Film News

പുൽമേട്ടിലെ പ്രണയം; പ്രണവ്, കല്യാണി, ദർശന ഒന്നിക്കുന്ന ഹൃദയത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ; സംവിധാനം വിനീത് ശ്രീനിവാസൻ

പ്രണവ്, കല്യാണി പ്രിയദര്‍ശന്‍, ദർശന രാജേന്ദ്രൻ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃദയം സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തു. പ്രണവും കല്യാണിയും ദർശനയും പുൽമേട്ടിൽ കിടക്കുന്നതിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത് . മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ലിസി-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രമണ്യമാണ്‌ നിർമ്മാണം.

മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന മെറിലാന്റ് സിനിമാസ് നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയെന്ന് വിനീത് ശ്രീനിവാസന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു. നോബിള്‍ ബാബു തോമസ് ആണ് സഹനിര്‍മ്മാണം.

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ഗാനമാലപിക്കുന്നുണ്ട് . പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍.

'ദീപിക പദുകോൺ കൽക്കി രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല'; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ

'കൂമൻ' ആവർത്തിക്കാൻ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ട്; 'മിറാഷ്' നാളെ തിയറ്ററുകളിലേക്ക്

ലോകയുടെ 10 കോപ്പികളെങ്കിലും ഉടൻ തന്നെ ബോളിവുഡിൽ കാണാം, അവിടെ നടക്കുന്നത് വില കുറഞ്ഞ അനുകരണം: അനുരാഗ് കശ്യപ്

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

SCROLL FOR NEXT