Film News

'പ്രകാശന്‍ പറക്കട്ടെ'; റിലീസ് ജൂണ്‍ 17ന്

ദിലീഷ് പോത്തന്‍ , മാത്യു തോമസ്, അജു വര്‍ഗീസ് , സൈജു കുറുപ്പ് ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂണ്‍ 17ന് തിയേറ്ററിലെത്തും. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഷഹദാണ്.

ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈയ്‌മെന്റ് ഫന്റാസ്റ്റിക് ഫിലിംസ്, എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതുമുഖ താരം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ചിത്രത്തില്‍ അഭിനയിക്കുന്നു.

മനു മഞ്ജിത്തിന്റെയും, ആഗ ഹരി നാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍, സൗണ്ട്- ഷെഫിന്‍ മായന്‍ , കല- ഷാജി മുകുന്ദ്, ചമയം-വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റില്‍സ്-ഷിജിന്‍ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനര്‍- ദിനില്‍ ബാബു, നിര്‍മ്മാണ നിര്‍വ്വഹണം-സജീവ് ചന്തിരൂര്‍,. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT