Prakash varma interview 
Film News

മോഹൻലാൽ എനിക്ക് ബി​ഗ് ബ്രദർ, പ്രകാശ് വർമ്മ അഭിമുഖം

The Cue Entertainment

തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ബോക്സ് ഓഫീസിൽ 150 കോടി കളക്ഷൻ പിന്നിട്ട് മുന്നേറുമ്പോൾ ക്യു സ്റ്റുഡിയോയോട് മനസ് തുറക്കുകയാണ് ചിത്രത്തിലെ സിഐ ജോർജ് മാത്തനായി ഞെട്ടിച്ച പ്രകാശ് വർമ്മ. തുടരും എന്ന സിനിമക്ക് ശേഷം പ്രകാശ് വർമ്മ നല്കിയ ആദ്യ വീഡിയോ അഭിമുഖം ക്യു സ്റ്റുഡിയോയിൽ കാണാം. സിനിമയിലെ പ്രധാന സംഘട്ടന രം​ഗങ്ങളിലെല്ലാം മോഹൻലാല‍് എന്ന ബി​ഗ് ബ്രദറിന്റെ കരുതൽ തനിക്കുണ്ടായിരുന്നുവെന്നും പ്രകാശ് വർമ്മ. വളരെ പ്രൊട്ടക്ടീവായാണ് ലാലേട്ടൻ ഇടപെട്ടത്.

മോഹൻലാലിനെക്കുറിച്ച് പ്രകാശ് വർമ്മ

'ലാലേട്ടന്റെ കൂടെയുള്ള സീക്വൻസുകളിൽ എന്നെ അദ്ദേഹം കൂടുതൽ പ്രോട്ടക്ട് ചെയ്ത അവസ്ഥയാണ് എനിക്ക് തോന്നിയത്. എത്ര ബുദ്ധിമുട്ടുള്ള ആക്ഷൻ ആയിരുന്നാലും, നമുക്ക് ക്യാമറയിൽ വളരെ പവർ തോന്നും, പക്ഷെ ലാലേട്ടൻ എന്റെ ദേഹത്ത് തൊട്ടിട്ടില്ല. എന്നെ പല കാര്യത്തിലും പല സമയത്തും പ്രോട്ടക്ട് ചെയ്ത് പോയിട്ടുണ്ട്. ഇവിടെ നിന്നാൽ മതി, അല്ലെങ്കിൽ ഞാൻ വീഴരുത് എനിക്ക് ഒന്നും പറ്റരുതെന്ന ഫീൽ ലാലേട്ടന് ഉള്ളതായി ഫീൽ ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് അദ്ദേഹം എനിക്ക് ഒരു വല്യേട്ടനാണ്. എന്നെ കെട്ടിപിടിച്ച് ചേർത്ത് നിർത്തിയ ഫീൽ ആണ് എനിക്ക് ഇപ്പോഴും തോന്നിയിട്ടുള്ളത്,

ഗോൾഡൻ ജൂബിലി നിറവിൽ അബുദാബി ഇന്ത്യൻ സ്കൂൾ

കേരളഅതിവേഗതറെയില്‍ പദ്ധതി,മൂലധനഓഹരി പ്രവാസികളില്‍നിന്ന് ബോണ്ടായി സമാഹരിക്കണം: പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്

സ്ത്രീകള്‍ അധികാരത്തോട് മുഖാമുഖം സംസാരിക്കാന്‍ ശീലിക്കണം; സുഹാസിനി മണിരത്‌നം

ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍, പ്രസക്തിയില്ലെന്ന് പ്രതിപക്ഷം; കേരള ബജറ്റ്-2026

കാക്കി അണിഞ്ഞ് മോഹൻലാൽ; ഫൺ വൈബിൽ 'L366' പോസ്റ്റർ

SCROLL FOR NEXT