Film News

"സ്വര ഭാസ്‌കറിന്റെ പുരുഷ വേര്‍ഷന്‍ എന്ന്‌ വിളിക്കുന്നത്‌ അഭിമാനം"; പരിഹാസ ട്വീറ്റിന്‌ മറുപടിയുമായി പ്രകാശ്‌ രാജ്‌



ട്വിറ്ററിലൂടെ തന്റെ നിലപാടുകള്‍ വ്യക്തമായി പറയുന്നതിന്റെ പേരിലുള്ള പരിഹാസ ട്വീറ്റിന്‌ മറുപടി നല്‍കി നടന്‍ പ്രകാശ്‌ രാജ്‌. നിലപാട്‌ വ്യക്തമാക്കുന്നതിനാല്‍ ബോളിവുഡ്‌ നടി സ്വര ഭാസ്‌കറിന്റ പുരുഷ വേര്‍ഷനാണ്‌ പ്രകാശ്‌ രാജ്‌ എന്നായിരുന്നു പരിഹാസ രൂപേണ ഒരാള്‍ ട്വീറ്റ്‌ ചെയ്‌തത്‌. എന്നാല്‍ അങ്ങനെ തന്നെ വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നു എന്നാണ്‌ പ്രകാശ്‌ രാജ്‌ മറുപടി കൊടുത്തത്‌.




"പ്രകാശ്‌ രാജ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നു. അത്‌ നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയുന്നുണ്ടോ ഇല്ലയോ എന്ന്‌ അറിയില്ല. ആ ട്വീറ്റിന്‌ എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്നും അറിയില്ല. പ്രകാശ്‌ രാജ്‌ സ്വര ഭാസ്‌കറിന്റെ മെയില്‍ വേര്‍ഷനാണ്‌" , എന്ന ട്വീറ്റിന്‌ "സ്വര ഭാസ്‌കറിന്റെ പുരുഷ വേര്‍ഷന്‍ എന്ന്‌ എന്നെ വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ ആരുടെ വേര്‍ഷനാണ്‌?" , എന്നായിരുന്നു പ്രകാശ്‌ രാജിന്റെ മറുപടി.




പ്രകാശ്‌ രാജിന്റെ ട്വീറ്റിന്‌ പിന്നാലെ സ്വര ഭാസ്‌കര്‍, "സര്‍ നിങ്ങളാണ്‌ എക്കാലത്തെയും ബെസ്റ്റ്‌ വേര്‍ഷന്‍" എന്ന്‌ ട്വീറ്റ്‌ ചെയ്‌തു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന്‌ പറയാറുള്ള നടിക്ക്‌ നിരവധി തവണ സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്‌.






കുറച്ച്‌ ദിവസം മുമ്പ്‌ ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്റെ കുടുംബത്തിന്‌ എതിരെയുള്ള ആക്രമണങ്ങളെ ചോദ്യം ചെയ്‌ത്‌ പ്രകാശ്‌ രാജ്‌ ട്വീറ്റ്‌ ചെയ്‌തിരുന്നു. ആ ട്വീറ്റ്‌ വീണ്ടും പങ്കുവെച്ചതിനെ തുടര്‍ന്നായിരുന്നു താരത്തെ സ്വര ഭാസ്‌കറുമായി താരതമ്യം ചെയ്‌ത്‌ പരിഹാസ ട്വീറ്റ്‌ വന്നത്‌.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT