Film News

വൈറലായി, വൈബായി 'പ്രകമ്പനം' ചിത്രത്തിലെ 'തള്ള വൈബ്' സോങ്

ഗണപതിയും സാഗർ സൂര്യയും പ്രധാനവേഷത്തിലെത്തുന്ന ഹൊറർ- കോമഡി എന്റർടെയ്‌നർ 'പ്രകമ്പനം' ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ 'തള്ള വൈബ്' എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുവപ്രേക്ഷകരെ ഒന്നാകെ വൈബാക്കുന്ന ഒന്നൊന്നര സോങ്ങെന്നാണ് പ്രേക്ഷക പ്രതികരണം. ബിബിൻ അശോക് സംഗീതംചെയ്ത ഗാനം പ്രണവം ശശിയും പുഷ്പവതിയും ചേർന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് 'പ്രകമ്പനം' പുറത്തിറക്കുന്നത്. യുവതലമുറയെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും ചേർന്ന ചിത്രമാണെന്ന സൂചനയാണ് പുറത്തിറങ്ങിയ ടീസറും പാട്ടും നൽകുന്നത്. ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിർമാണത്തിൽ പങ്കാളിയാകുന്നതെന്ന് കാർത്തിക് സുബ്ബരാജ് അഭിപ്രായപ്പെട്ടിരുന്നു. 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വിവേക് വിശ്വം ഐ.എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി എന്നിവരാണ് കോ- പ്രൊഡ്യൂസേഴ്‌സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് സുരേഷ്.

ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്‌സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം തുടങ്ങിയ ഗംഭീര താരനിര ചിത്രത്തിലുണ്ട്. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക്. പശ്ചാത്തല സംഗീതം ശങ്കർ ശർമ്മ. വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായഗ്രഹണം: ആൽബി ആന്റണി, എഡിറ്റർ: സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ: സുഭാഷ് കരുൺ, ലിറിക്‌സ്: വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്‌സ്: ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്‌സ്: എം.ആർ. രാജകൃഷ്ണൻ, ഡിഐ: രമേശ് സി.പി, വിഎഫ്എക്‌സ്: മെറാക്കി, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജയൻ പൂങ്കുളം, പിആർഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്.

രാജ്യത്തിന്‍റെമണ്ണില്‍ ഇറാനെതിരായ ഒരു സൈനിക നടപടിയും അനുവദിക്കില്ലെന്നുളളതായിരുന്നു നിലപാട്,ഇറാന്‍റെ ആക്രമണം നീതികരിക്കാനാകാത്തത്: യുഎഇ

"സി.ജി.ഐ ഇല്ലാതെ ആക്ഷൻ രംഗങ്ങൾ ഒരുക്കാനുള്ള കാരണം?"; 'കാട്ടാളൻ' ബി.ടി.എസ്

''മൈക്കിൾ മുന്നിൽ വന്നാൽ നീ എങ്ങനെ തിരിച്ചറിയും''; ത്രില്ലടിപ്പിച്ച് 'ഫെയ്‌സസ്' ട്രെയ്‌ലർ

ഇതാണ് ധ്യാൻ പറഞ്ഞ പാട്ട്... ധ്യാനും വിഷ്ണുവും ചേർന്ന് പാടിയ പാട്ട്; 'ഭീഷ്മർ' പുതിയ ഗാനമെത്തി

ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ കിട്ടുന്നത്, ആദ്യം എഴുതിയത് ക്ലൈമാക്സ്: വിനായക് ശശികുമാർ

SCROLL FOR NEXT