Film News

'വിക്ര'ത്തിൽ കമൽഹാസനൊപ്പം പ്രഭുദേവയും, 22 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരു സ്ക്രീനിൽ!

വിജയ് നായകനാകുന്ന 'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷം ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്യുന്ന 'വിക്ര'ത്തിൽ കമൽഹാസനൊപ്പം പ്രഭുദേവയും പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. കമൽ ഹാസന്റെ 66-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം. ആക്ഷൻ ത്രില്ലറ്‍ ഴോണറിൽ വരുന്ന 'വിക്രം' കമൽഹാസന്റെ 232-ാം ചിത്രമാണ്. 1998 ലെ കോമഡി ഡ്രാമ 'കാതലാ കാതലാ'ആണ് മുമ്പ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രം.

22 വർഷങ്ങൾക്ക് ശേഷം കമൽഹാസനും പ്രഭുദേവയും ഒരു സ്ക്രീനിൽ എത്തുന്ന ചിത്രം അടുത്ത വർഷം തുടക്കത്തോടെ ചിത്രീകരണത്തിലേയ്ക്ക് കടക്കുമെന്നാണ് സൂചന. 'വിക്ര'ത്തിന്റെ ടീസർ ഇതിനോടകം 16 മില്ല്യൺ വ്യൂസ് പിന്നിട്ടു. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചോ കമൽഹാസന്റെ കഥാപാത്രത്തെ കുറിച്ചോ ഔദ്യോ​ഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ടീസർ കണ്ട പ്രേക്ഷകർ, നായകൻ സീരിയൽ കില്ലറായാണോ എത്തുന്നത് എന്ന സംശയം പ്രകടിപ്പിച്ചിരുന്നു.

1986 ൽ രാജശേഖർ സംവിധാനം ചെയ്ത ആക്ഷൻ സാഹസിക ചിത്രത്തിന്റെ തലക്കെട്ടും 'വിക്രം' എന്നായിരുന്നു. കമൽ ഹാസൻ, സത്യരാജ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന റീമേക്കാണോ ലോകേഷിന്റെ വിക്രം എന്നതിലും വ്യക്തതയില്ല. സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'രാധെ: ദി മോസ്റ്റ് വാണ്ടഡ് ഭായ്' ആണ് റിലീസിനായി കാത്തിരിക്കുന്ന ചിത്രം. 'പൊൻ മാണിക്കവേൽ', 'യംഗ് മംഗ് സംഗ്', 'ഊമൈ വിഴിഗൾ', 'ഭഗീര' എന്നീ തമിഴ് ചിത്രങ്ങളും പ്രഭുദേവയുടേതായി വരാനുണ്ട്.

Prabhu Deva to join Kamal Haasan after 22 years in Vikram!

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT