Film News

പ്രഭുദേവ വന്നു; 'ആയിഷ' ചുവടു വെക്കുന്നു

യു.എ.ഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയര്‍ ചിത്രം 'ആയിഷ'യില്‍ കോറിയോഗ്രാഫറായി പ്രഭുദേവ. എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിയത്. നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് വേണ്ടി കോറിയോഗ്രഫി ചെയ്യുന്നത്.

നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നു. മജ്ഞു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ , ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ് ), സറഫീന (നൈജീരിയ) സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ , സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്. എം ജയചന്ദ്രന്‍ സംഗീത നിര്‍വഹണം നടത്തുന്ന ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍ അറബി പിന്നണി ഗായകര്‍ പാടുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി , കലാ സംവിധാനം മോഹന്‍ദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ് , ചമയം റോണക്സ് സേവ്യര്‍ , ചീഫ് അസ്സോസിയേറ്റ് ബിനു ജി നായര്‍, ഗാന രചന ബി കെ ഹരിനാരായണന്‍ , സുഹൈല്‍ കോയ . ശബ്ദ സംവിധാനം വൈശാഖ് , നിശ്ചല ചിത്രം രോഹിത് കെ സുരേഷ് . ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ.

ചിത്രത്തിന്റ സ്വിച്ച് ഓണ്‍ കര്‍മ്മം റാസ് അല്‍ ഖൈമ അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹ്മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി , പ്രശസ്ത യു എ ഇ എഴുത്തുകാരന്‍ മുഹ്സിന്‍ അഹ്മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളായ എസ് എ സലിം നാസര്‍ അല്‍മഹ , എന്നിവര്‍ സന്നിഹിതരായിരുന്നു. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായി ഫെബ്രുവരി അവസാനത്തോടെ നടക്കും.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT