Film News

'ഞങ്ങളുടെ കഥയെ ആഗോളതലത്തില്‍ അവതരിപ്പിക്കാനുള്ള വേദി';കോമിക് കോണില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി 'പ്രൊജക്റ്റ് കെ'

സാന്‍ ഡിയാഗോയില്‍ നടക്കുന്ന കോമിക് -കോണില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറി നാഗ് അശ്വിന്‍ സംവിധാനം ചെയ്തു പ്രഭാസ് നായകനാകുന്ന 'പ്രൊജക്റ്റ് കെ'. 600 കോടി ബഡ്ജറ്റില്‍ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍,ദീപിക പദുകോണ്‍, ദിഷ പട്ടാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 20 മുതല്‍ 23 വരെ നടക്കുന്ന കോമിക്ക്-കോണില്‍ ചിത്രത്തിന്റെ ടൈറ്റില്‍, ട്രെയ്‌ലര്‍, റിലീസ് തീയതിക്കൊപ്പം സിനിമയിലെ എക്സ്‌ക്ലൂസീവ് ഫൂട്ടേജും പ്രദര്‍ശിപ്പിക്കും. സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രമായ 'പ്രൊജക്റ്റ് കെ' നിര്‍മിക്കുന്നത് വിജയശാന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ്.

കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുകോണ്‍ സംവിധായകന്‍ നാഗ് അശ്വിന്‍ എന്നിവര്‍ കോമിക് കോണില്‍ പങ്കെടുക്കും. ജൂലൈ 19 ന് നടക്കുന്ന ഓപ്പണിങ് നൈറ്റ് പാര്‍ട്ടിയുടെ ഭാഗമായി വൈജയന്തി മൂവീസ് ആരാധകര്‍ക്ക് ചിത്രത്തില്‍ നിന്നുള്ള വിഷ്വലുകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ജൂലൈ 20 ന്, ചിത്രത്തിന്റെ ടീം 'പ്രൊജക്റ്റ് കെ: ഇന്ത്യയുടെ മിത്തോ-സയന്‍സ് ഫിക്ഷന്‍ ഇതിഹാസത്തിന്റെ ആദ്യ ഗ്ലിംസ്' എന്ന പേരില്‍ ഒരു പാനല്‍ അവതരിപ്പിക്കും. കോമിക്ക്-കോണ്‍ വേദിയില്‍ നടക്കുന്ന പ്രകടനത്തിലും താരങ്ങള്‍ പങ്കെടുക്കും.

ഇന്ത്യ മഹത്തായ ഇതിഹാസങ്ങളുടെയും സൂപ്പര്‍ഹീറോകളുടെയും നാടാണ്. ഞങ്ങളുടെ സിനിമ ഇത് പുറത്തുകൊണ്ടുവരാനും ലോകവുമായി പങ്കിടാനുമുള്ള ശ്രമമാണ് നടത്തുന്നത്. കൂടാതെ കോമിക്-കോണ്‍ ഞങ്ങളുടെ കഥയെ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിനുള്ള മികച്ച വേദി നല്‍കുന്നു എന്നാണ് സംവിധായകന്‍ നാഗ് അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എനിക്ക് ഇത് അഭിമാന നിമിഷമാണ്. ഇത് എത്ര പ്രധാനവും വലുതും ആണെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം. വൈജയന്തി മൂവീസിനും നാഗ് സാറിനും സിനിമയുടെ മുഴുവന്‍ യൂണിറ്റിനും അവര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നെ ഈ അവിശ്വസനീയമായ അനുഭവത്തിന്റെ ഭാഗമാക്കിയതിനും എന്റെ നന്ദി അറിയിക്കുന്നു.
അമിതാഭ് ബച്ചന്‍

തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രം 2024 ജനുവരി 12ന് റിലീസ് ചെയ്യും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT