Film News

രാധേ ശ്യാമിനും സഹോയ്ക്കും വേണ്ടി ഞാന്‍ എന്റെ പ്രതിഫലം കുറച്ചു: പ്രഭാസ്

തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായ രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ രാധേ ശ്യാം എന്ന ചിത്രത്തിന് വേണ്ടി പ്രതിഫലം കുറച്ചതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് പ്രഭാസ്. രാധേ ശ്യാമിന്റെ പ്രമോഷനെ തുടര്‍ന്ന മിഡ് ഡേ എന്ന ഓണ്‍ലൈന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ സഹോ (2019) എന്ന ചിത്രത്തിലും പ്രഭാസ് പ്രതിഫലം കുറവാണ് വാങ്ങിയത്.

'ബാഹുബലിക്ക് ശേഷം ഒരുപാട് ബിഗ് ബജറ്റ് സിനിമകളുമായി എന്നെ സംവിധായകര്‍ സമീപിച്ചിരുന്നു. എന്നാല്‍ ഞാന്‍ ഒരു പ്രണയ കഥ ചെയ്യാനാണ് തീരുമാനിച്ചത്. നല്ല കഥയും ഒപ്പം തന്നെ കോമേഷ്യല്‍ സിനിമയും ആയിരിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു. സഹോ, രാധേ ശ്യാം എന്നീ സിനിമകള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പ്രതിഫലം കുറച്ചു. ഈ സിനിമകളിലൂടെ നിലവാരം കൂട്ടുക എന്ന ഉദ്ദേശമായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതിന് എന്റെ ഭാഗത്തു നിന്ന് ചെയ്യാന്‍ കഴിയുന്നത് ഞാനും ചെയ്തു. അതേസമയം ആദിപുരുഷ് പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും എനിക്ക് ആഗ്രഹമുണ്ട്. ഒപ്പം തന്നെ എക്‌സ്പിരമെന്റ് ചെയ്യുകയും വേണം.', എന്നാണ് പ്രഭാസ് പറഞ്ഞത്.

മാര്‍ച്ച് 11നാണ് രാധ്യേ ശ്യാം ലോകവ്യാപകമായി റിലീസിന് എത്തുന്നത്. ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് പ്രഭാസിന്റെ നായിക. രാധാകൃഷ്ണകുമാറാണ് സംവിധാനം.

ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

രാധേ ശ്യാമിന് ശേഷം മൂന്ന് വലിയ ചിത്രങ്ങളാണ് പ്രഭാസിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറാണ് ഒരു ചിത്രം. ശ്രുതി ഹാസന്‍ ആണ് നായിക. ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്, നാഗ് അശ്വിന്റെ പ്രൊജക്ട് കെ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ആദിപുരുഷില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. പ്രൊജക്ട് കെയില്‍ അമിതാബ് ബച്ചന്‍, ദീപിക പദുകോണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT