Film News

ഗെയിം മാറ്റിമറിക്കാൻ സൂപ്പർഹീറോ ലുക്കിൽ പ്രഭാസ് ; 'പ്രൊജക്റ്റ് കെ' ഫസ്റ്റ് ലുക്ക്

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'പ്രൊജക്റ്റ് കെ'യിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'നായകൻ ഉയർന്നു, ഇനി മുതൽ ഗെയിം മാറും' എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. 600 കോടി ബഡ്ജറ്റില്‍ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസ്, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍,ദീപിക പദുകോണ്‍, ദിഷ പട്ടാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്‍ ഡിയാഗോയില്‍ നടക്കുന്ന കോമിക് -കോണില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് 'പ്രൊജക്റ്റ് കെ'.

ജൂലൈ 20 മുതല്‍ 23 വരെ നടക്കുന്ന കോമിക്ക്-കോണില്‍ ചിത്രത്തിന്റെ ടൈറ്റില്‍, ട്രെയ്‌ലര്‍, റിലീസ് തീയതിക്കൊപ്പം സിനിമയിലെ എക്സ്‌ക്ലൂസീവ് ഫൂട്ടേജും പ്രദര്‍ശിപ്പിക്കും. സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രമായ 'പ്രൊജക്റ്റ് കെ' നിര്‍മിക്കുന്നത് വിജയശാന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ്. ജൂലൈ 19 ന് നടക്കുന്ന ഓപ്പണിങ് നൈറ്റ് പാര്‍ട്ടിയുടെ ഭാഗമായി വൈജയന്തി മൂവീസ് ആരാധകര്‍ക്ക് ചിത്രത്തില്‍ നിന്നുള്ള വിഷ്വലുകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ജൂലൈ 20 ന്, ചിത്രത്തിന്റെ ടീം 'പ്രൊജക്റ്റ് കെ: ഇന്ത്യയുടെ മിത്തോ-സയന്‍സ് ഫിക്ഷന്‍ ഇതിഹാസത്തിന്റെ ആദ്യ ഗ്ലിംസ്' എന്ന പേരില്‍ ഒരു പാനല്‍ അവതരിപ്പിക്കും. കോമിക്ക്-കോണ്‍ വേദിയില്‍ നടക്കുന്ന പ്രകടനത്തിലും താരങ്ങള്‍ പങ്കെടുക്കും.

തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രം 2024 ജനുവരി 12ന് റിലീസ് ചെയ്യും.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT