Film News

രാധേ ശ്യാമിന് മോശം പ്രതികരണം; പ്രഭാസ് ആരാധകന്‍ ജീവനൊടുക്കി

പ്രഭാസ് നായകനായെത്തിയ 'രാധേശ്യാമി'ന് മോശം പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ മനംനൊന്ത് താരത്തിന്റെ ആരാധകൻ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ടുകൾ. മാര്‍ച്ച് 11നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. പൂജ ​ഹെ​ഡ്​ഗേ നായികയായെത്തിയ ചിത്രം രാധാ കൃഷ്ണകുമാറാണ് സംവിധാനം ചെയ്തത്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ മികച്ചതെന്ന് അഭിപ്രായപ്പെടാനാകാത്തതാണ്.

പ്രഭാസിന്റെ കടുത്ത ആരാധകനായ 24കാരൻ രവി തേജയാണ് ചിത്രത്തിന് ലഭിച്ച മോശം പ്രതികരണങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. ആന്ധ്രാ സ്വദേശിയാണ് ഇയാൾ. കഴിഞ്ഞ ദിവസം സിനിമ കണ്ട് വീട്ടിലെത്തിയ ഇയാൾ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതിൽ നിരാശനായി അമ്മയോട് സംസാരിച്ചിരുന്നുവെന്നും വീട്ടിലെ സീലിങ്ങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യൻ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിലെത്തുന്നത്. മുരളി ശർമ, പ്രിയദർശിനി, സത്യൻ, ജയറാം, സാഷാ ഛേത്രി തുടങ്ങിയവരാണ് രാധേ ശ്യാമിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. തെലുങ്കിന് പുറമേ, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് 2025; വോട്ടെണ്ണല്‍ ആരംഭിച്ചു, തുടക്കത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT