Film News

'പത്മരാജൻ കഥ വീണ്ടും സ്‌ക്രീനിൽ' ; പ്രാവ് സെപ്റ്റംബർ 15ന് തിയറ്ററിൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാഗതനായ നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന 'പ്രാവ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സൗഹൃദത്തിനും നർമത്തിനും പ്രാധാന്യമുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ പി ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയും സംഗീതം ബിജിബാലുമാണ് നിർവഹിക്കുന്നത്.

ഗാനരചന : ബി.കെ. ഹരിനാരായണൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഓ: പ്രതീഷ് ശേഖർ.

കേരള ക്രൈം ഫയല്‍സിനായി മുടി മാറ്റാന്‍ പറഞ്ഞപ്പോള്‍ ആദ്യമുണ്ടായത് ഒരു ഞെട്ടലായിരുന്നു: നൂറിന്‍ ഷെരീഫ്

ഉറുമ്പിനെ കാണിക്കുമ്പോൾ അത് ശരിക്കും നടക്കുന്ന ശബ്ദം വരെ ഉപയോ​ഗിച്ചിട്ടുണ്ട്; പ്രേമത്തിലെ ശബ്ദങ്ങളെക്കുറിച്ച് വിഷ്ണു ​ഗോവിന്ദ്

ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് പാടിയ ‘മുസ്റ്റാഷ്’; ‘മീശ’ യിലെ പ്രൊമോഷണൽ ഗാനം ശ്രദ്ധ നേടുന്നു

"അച്ഛന്റെ കഥ പറയുന്നത് ഒറ്റ ടേക്ക്'; കഥ കേൾക്കുന്നതിന് മുൻപ് തന്നെ ഓകെ പറഞ്ഞതാണ് കെസിഎഫ്-2 ; സിറാജുദ്ധീൻ നാസർ അഭിമുഖം.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

SCROLL FOR NEXT