Film News

'തമിഴകത്തിന്റെ രക്ഷകന്‍, നാളെയുടെ നേതാവ്', വിജയ്‌യെ 'രാഷ്ട്രീയ നേതാവാ'ക്കി ആരാധകരുടെ പിറന്നാള്‍ പോസ്റ്റര്‍

വിജയ്‌യെ രാഷ്ട്രീയ നേതാവാക്കി ആരാധകരുടെ പോസ്റ്ററുകള്‍. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് മധുരയിലെ ചുവരുകള്‍ മുഴുവന്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. നാളെയുടെ നേതാവ്, തമിഴകത്തിന്റെ രക്ഷകന്‍ തുടങ്ങിയ വിശേഷണങ്ങളാണ് ചില പോസ്റ്ററുകളില്‍ ഉള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ട് വര്‍ഷം മുമ്പും പിറന്നാള്‍ ദിനത്തില്‍ സമാനപോസ്റ്ററുകളുമായി മധുരയിലെ വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ വിജയ് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും പ്രചരണമുണ്ടായിരുന്നു. രാഷ്ട്രീയവൃത്തങ്ങളില്‍ ഇത് ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നുവെങ്കിലും, പിന്നീട് അതെല്ലാം ആരാധകരുടെ പ്രചരണങ്ങള്‍ മാത്രമാണെന്ന് വ്യക്തമായി.

തമിഴ് താരം വിജയ്‌യുടെ 46-ാം ജന്മദിനമാണ് ഇന്ന്. സാധാരണ രീതിയിലുണ്ടാകാറുള്ള ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ ആരാധകര്‍ താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്. ലോകം കൊവിഡിനെതിരെ പോരാടുന്ന അവസരത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് വിജയ് തന്നെ മുന്നോട്ട് വന്നിരുന്നു.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT