Film News

പള്ളിമേടയില്‍ 'പൂവന്‍'; കരോള്‍ ആഘോഷങ്ങളുമായി പുതിയ ഗാനം പുറത്ത്

ക്രിസ്മസ് ആഘോഷമേളങ്ങളുമായി ആന്റണി വര്‍ഗീസ് നായകനാകുന്ന 'പൂവനി'ലെ പുതിയ പാട്ട് പുറത്ത്. നാട്ടിന്‍പുറത്തെ ക്രിസ്മസ് ആഘോഷങ്ങളും അതിനിടയിലെ പ്രണയവുമൊക്കെ ദൃശ്യവത്കരിക്കുന്ന കൗതുകമൂറുന്ന കരോള്‍ഗാനമായാണ് 'പള്ളിമേടയില്‍' ഒരുക്കിയിരിക്കുന്നത്. ടൈറ്റസ് മാത്യു എഴുതി സംഗീതം ചെയ്ത ഗാനം പാടിയിരിക്കുന്നത് 'ഡിസംബര്‍ വോയ്‌സ്' ബാന്‍ഡിലെ ഗായകരാണ്. ജനുവരി 20നാണ് സിനിമയുടെ റിലീസ്.

'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും, സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ച്, ആന്റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'പൂവന്‍'. ,സൂപ്പര്‍ ശരണ്യയിലെ ക്യാമ്പസ് വില്ലനായ 'അജിത് മേനോനെ' അവതരിപ്പിച്ച് ശ്രദ്ധേയനായ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സജിത്ത് പുരുഷന്‍ ആണ്.

'അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത് വാസുദേവന്‍, അഖില ഭാര്‍ഗ്ഗവന്‍ തുടങ്ങിയവരും 'പൂവനി'ല്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. കൂടാതെ മണിയന്‍ പിള്ള രാജു, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എഡി എന്നിവരും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നു.

'പൂവന്റെ' എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ആകാശ് ജോസഫ് വര്‍ഗീസും ആര്‍ട്ട് ഡയറക്ഷന്‍ സാബു മോഹനുമാണ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത് ശിവരാജ്; സംവിധാന സഹായികള്‍ റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി എന്നിവരുമാണ്.

ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, ഫൈനല്‍ മിക്‌സ്: വിഷ്ണു സുജാതന്‍, അസോസിയേറ്റ് ക്യാമറാമാന്‍: ക്ലിന്റോ ആന്റണി, വിഎഫ്എക്‌സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍: അമല്‍ ജോസ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ് : സ്‌നേക്ക് പ്ലാന്റ്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT