Film News

തിയ്യേറ്ററുകളിൽ പൂക്കാലം വിരിച്ച് ഇട്ടൂപ്പും ത്രേസ്യാമ്മയും ; 'പൂക്കാലം' സക്‌സസ് ട്രെയ്‌ലർ

'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത 'പൂക്കാല'ത്തിന്റെ സക്‌സസ് ട്രെയിലർ പുറത്തിറങ്ങി. ബി.ടെക് വിദ്യാര്‍ഥികളുടെ സൗഹൃദവും ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് ടൂറും പ്രമേയമായിട്ടായിരുന്നു ആനന്ദം ഒരുക്കിയതെങ്കില്‍ പൂക്കാലം പറയുന്നത് അതിന് വിപരീതമായി ഫാമിലിയും നൂറ് വയസ്സിലധികം പ്രായമുള്ള ദമ്പതികളുടേയും കഥയാണ്.

80 വർഷത്തോളം ദമ്പതികളായി ജീവിച്ച ഇട്ടൂപ്പിന്റെയും ത്രേസ്യാമ്മയുടെയും ജീവിതത്തിൽ ഒരു പ്രണയലേഖനം വന്നുപെടുന്നതും, അതോടെ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. വിജയരാഘവനും, കെ.പി.എ.സി ലീലയുമാണ് ചിത്രത്തിൽ ഇട്ടൂപ്പും ത്രേസ്യാമ്മയും ആയി എത്തുന്നത്.

'ആനന്ദ'ത്തിന്‍റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്‍റേയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സച്ചിന്‍ വാര്യരാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അബു സലീം, റോഷൻ മാത്യു, സുഹാസിനി തുടങ്ങി അഭിനേതാക്കളുടെ ഒരു നിര തന്നെ സിനിമയിലുണ്ട്.

വിനോദ് ഷൊര്‍ണ്ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനീത് ഷൊര്‍ണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-സേവ്യര്‍, കോസ്റ്റ്യൂംസ്-റാഫി കണ്ണാടിപറമ്പ, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,നാഥ് കാലിക്കറ്റ്, ഡിസൈന്‍-അരുണ്‍ തെറ്റയില്‍, സൗണ്ട് -സിങ്ക് സിനിമ.

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

SCROLL FOR NEXT