Film News

മഞ്ജു വാര്യരുടെ പരാതിയില്‍ വി എ ശ്രീകുമാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

THE CUE

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

ശ്രീകുമാര്‍ അപകീര്‍ത്തിപ്പെടുത്തുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതായി മഞ്ജു വാര്യര്‍ ഡിജിപിയെ കണ്ട് പരാതി നല്‍കിയിരുന്നു. ഒടിയന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മഞ്ജുവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ഉണ്ടായിരുന്നു. മഞ്ജുവിന്റെ രഹസ്യമൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മഞ്ജു വാര്യരുടെ ലെറ്റര്‍ പാഡും ഒപ്പും ദുരുപയോഗിക്കുന്നുവെന്നും പരാതിയിലുണ്ടായിരുന്നു. ലെറ്റര്‍ ഹെഡ് മറ്റും രേഖകളും കണ്ടെത്താനാണ് റെയ്ഡ് എന്നറിയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT