Film News

പോലീസ് എന്‍കൗണ്ടറിനെ പ്രകീര്‍ത്തിക്കുന്ന ഭാഗം നീക്കം ചെയ്യണം, രജിനി ചിത്രം വേട്ടയ്യനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

രജിനികാന്ത് ചിത്രം വേട്ടയ്യനില്‍ നിന്ന് പോലീസ് എന്‍കൗണ്ടറിനെ പ്രകീര്‍ത്തിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ ഭാഗം നീക്കം ചെയ്യുന്നതുവരെ ചിത്രത്തിന്റെ റിലീസ് തടണമെന്നാണ് മധുര സ്വദേശി കെ പളനിസാമി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് (CBFC) ചിത്രത്തിന്റെ സെന്‍സറിങ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍മാതാക്കള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു. സെപ്റ്റംബര്‍ 20ന് പുറത്തുവിട്ട വേട്ടയ്യന്റെ ടീസറിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി.

രജിനികാന്തിനെ നായകനാക്കി കെ ഇ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ ഒക്ടോബര്‍ 10ന് റിലീസ് ചെയ്യാനിരിക്കെയാണ് കോടതി നടപടി നേരിടുന്നത്. 'പ്രശസ്തനായ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്' എന്ന പ്രയോഗം നീക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്‍കൗണ്ടര്‍ എന്നത് കുറ്റവാളികള്‍ക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയിലെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ കൂടിയാണെന്ന് രജിനികാന്തിന്റെ പോലീസ് കഥാപാത്രം ടീസറില്‍ പറയുന്നുണ്ട്. ഇതാണ് ഹര്‍ജിയില്‍ പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെ മഹത്വവല്‍ക്കരിക്കുന്നത് തടയണമെന്നുമാണ് ഹര്‍ജിയില്‍ എടുത്തു പറഞ്ഞിരിക്കുന്നത്.

പോലീസ് എന്‍കൗണ്ടറുകളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രമാണ് വേട്ടയ്യന്‍ എന്ന് നേരത്തെ പുറത്തുവിട്ട ടീസറും ട്രെയ്ലറുമെല്ലാം വ്യക്തമാക്കുന്നുണ്ട്. രജനീകാന്തിന്റെ 73ാം പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ കാരക്ടര്‍ ടീസറും ടൈറ്റിലും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. 'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം കെ ഇ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'വേട്ടയ്യന്‍'. ലൈകയാണ് സിനിമയുടെ നിര്‍മ്മാണം. അമിതാഭ് ബച്ചനും രജിനികാന്തും വലിയ ഇടവേളക്ക് ശേഷം ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രവുമാണ് വേട്ടയ്യന്‍. കേരളത്തില്‍ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രജിനികാന്തിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ സിനിമയിലുള്ളത്. റാണ ദഗുബട്ടി, കിഷോര്‍, ഋതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി, എന്നിവരാണ് വേട്ടയ്യനിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT