Film News

'വീൽചെയറിൽ‌ ഇരുന്നാണ് ഞാൻ ആ സിനിമയുടെ കൊറിയോ​ഗ്രഫി ചെയ്തത്, അത് കണ്ട് രജിനി സാർ കണ്ണീരോടെ വന്ന് എന്നെ കെട്ടിപ്പിടിച്ചു'; പീറ്റർ ഹെയ്ൻ

ജീവിതത്തെക്കാൾ വലുതാണ് തനിക്ക് ജോലി എന്ന് ആക്ഷൻ കൊറിയോ​ഗ്രഫർ പീറ്റർ ഹെയ്ൻ. 'മ​ഗദീര' എന്ന രാജമൗലി ചിത്രത്തിന് ശേഷം തന്റെ ദേഹത്തെ തൊണ്ണൂറോളം എല്ലുകൾ ഒടിഞ്ഞിരുന്നുവെന്നും അതുകൊണ്ട് തന്നെ രജിനികാന്ത് ചിത്രം എന്തിരന്റെ ആക്ഷൻ കൊറിയോ​ഗ്രാഫി ചെയ്തത് വീൽ ചെയ്റിലിരുന്നാണെന്നും പീറ്റർ ഹെയ്ൻ പറയുന്നു. എനിക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിക്കുമായിരുന്നില്ല, മുഖത്തെ പതിനൊന്നോളം എല്ലുകൾ ഒടിഞ്ഞിരുന്നു. കയ്യും അരയും കാലും തകർന്നിരുന്നു. അതുകൊണ്ട് ഞാൻ വീൽ ചെയറിൽ ആയിരുന്നു. വീൽചെയറിൽ‌ ഇരുന്നാണ് ഞാൻ അത് കൊറിയോ​ഗ്രഫി ചെയ്തത്. രജിനി സാർ എന്നെ അങ്ങ് നിന്ന് കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് എന്തായിരിക്കാം തോന്നിയത് എന്ന് എനിക്ക് അറിയില്ല. അദ്ദേഹം നിന്നിടത്തു നിന്നും കരഞ്ഞു കൊണ്ട് തന്റെ അടുത്തേക്ക് വന്നു എന്നും തന്നെ കെട്ടിപ്പിടിച്ചുവെന്നും സെെന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പീറ്റർ ഹെയ്ൻ പറഞ്ഞു.

പീറ്റർ ഹെയ്ൻ പറഞ്ഞത്:

മ​ഗദീരയിൽ വർക്ക് ചെയ്യുമ്പോൾ എന്റെ തൊണ്ണൂറോളം എല്ലുകൾ ഒടിഞ്ഞിരുന്നു. പക്ഷേ എനിക്ക് എന്തിരനിൽ വർക്ക് ചെയ്യേണ്ടതായി വന്നു. അതുകൊണ്ട് ഞാൻ വീൽ ചെയറിൽ ഇരുന്നാണ് അത് ചെയ്തത്. എന്റെ ഭാ​ര്യ എനിക്കൊപ്പമുണ്ടായിരുന്നു, എനിക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിക്കുമായിരുന്നില്ല, മുഖത്തെ പതിനൊന്നോളം എല്ലുകൾ ഒടിഞ്ഞിരുന്നു. കയ്യും അരയും കാലും തകർന്നിരുന്നു. അതുകൊണ്ട് ഞാൻ വീൽ ചെയറിൽ ആയിരുന്നു. സ്പെഷ്യൽ പെർമിഷൻ വാങ്ങി ഞാൻ ഷൂട്ടിം​ഗിന് പോയി. വീൽചെയറിൽ‌ ഇരുന്നാണ് ഞാൻ അത് കൊറിയോ​ഗ്രഫി ചെയ്തത്. രജിനി സാർ എന്നെ അങ്ങ് നിന്ന് കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് എന്തായിരിക്കാം തോന്നിയത് എന്ന് എനിക്ക് അറിയില്ല, അദ്ദേഹം അവിടെ നിന്നും കരഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു. നിങ്ങൾ ദെെവത്തിന്റെ പുത്രനാണ് എന്ന് പറഞ്ഞു. എനിക്ക് നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട് എന്ന് പറഞ്ഞു. നിങ്ങൾ എന്തിനെയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ അതിന് വേണ്ടി നിങ്ങൾ എത്ര ദൂരവും എത്ര കഠിനമായ പാതയും താണ്ടും എന്ന് പറയില്ലേ? എന്റെ പ്രൊഫഷൻ എനിക്ക് എന്റെ ജീവിതത്തെക്കാൾ വലുതാണ്. ഒരുപക്ഷേ എന്റെ മരണത്തെക്കാളും.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT