Film News

അപ്പന് ശേഷം മജുവിനൊപ്പം വീണ്ടും സണ്ണി വെയ്ൻ; 'പെരുമാനി' ഫസ്റ്റ് ലുക്ക്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം പെരുമാനിയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് അണിയറ പ്രവർത്തകർ. അപ്പൻ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥയാണ് ചിത്രം പറയുന്നത്. Une vie മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മജു തന്നെയാണ്. ഫിറോസ് തൈരിനിൽ ആണ് ചിത്രത്തിന്റെ നിർ‌മാണം നിർവഹിക്കുന്നത്.

ദീപ തോമസ്,രാധിക രാധാകൃഷ്ണൻ,നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫാന്റസി ഡ്രാമയാണ് ചിത്രം എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മനേഷ് മാധവനാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എഡിറ്റർ - ജോയൽ കവി

സൗണ്ട് ഡിസൈൻ -ജയദേവൻ ചക്കാടത്ത്,ഗാനങ്ങൾ - മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്റ്റ്‌ ഡിസൈനെർ - ഷംസുദീൻ മങ്കരത്തൊടി, സിങ്ക് സൗണ്ട് - വൈശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ - അനീഷ് ജോർജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഹാരിസ് റഹ്മാൻ,പ്രൊജക്റ്റ്‌ കോർഡിനേറ്റർ - അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി, ആർട്ട്‌ ഡയറെക്ടർ - വിശ്വനാഥൻ അരവിന്ദ്, കോസ്റ്റും ഡിസൈനെർ - ഇർഷാദ് ചെറുകുന്ന്, മേക്ക് അപ്പ് - ലാലു കൂട്ടലിട, വി എഫ് എക്സ് - സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ് - രമേശ്‌ അയ്യർ,അസോസിയേറ്റ് ഡയറെക്ടെഴ്സ് - ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്റ്റണ്ട് - മാഫിയ ശശി, സ്റ്റിൽസ് - സെറീൻ ബാബു, പോസ്റ്റർ ഡിസൈനിങ് - യെല്ലോ ടൂത്ത്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT