Film News

‘ആളുകള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം’; കാസ്റ്റിങ് കോളുകളുടെ കൃത്യത പരിശോധിക്കണമെന്നും അഞ്ജലി മേനോന്‍ 

THE CUE

തന്റെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായിക അഞ്ജലി മേനോന്‍. കാസ്റ്റിങ് കോളുകളുടെ കൃത്യത പരിശോധിക്കണമെന്നും, ആളുകള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അഞ്ജലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എന്റെ പുതിയ പ്രോജക്ടുകളിലേക്കെന്ന് പറഞ്ഞ് മറ്റാരോ കാസ്റ്റിങ് നടത്തുന്ന കാര്യം ചിലര്‍ എന്നോട് പറഞ്ഞു. എനിക്ക് ലഭിച്ച എല്ലാ അന്വേഷണങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കാന്‍ ശ്രമിച്ചു. നിങ്ങള്‍ അഞ്ജലി മേനോന്‍ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നുവെന്നും, ഇത് വീട്ടിലുള്ളവരോട് വെളിപ്പെടുത്തരുതെന്നും വരെ പറഞ്ഞ് പെണ്‍കുട്ടികളെ വ്യാജന്മാര്‍ ബന്ധപ്പെട്ടിരുന്നു. ചിലര്‍ അത് അനുസരിക്കുകയും ചെയ്തു. അത് അറിഞ്ഞ സമയത്ത് പരാതി നല്‍കാന്‍ എന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലായിരുന്നു. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കാര്യം വിശദീകരിച്ച് പോസ്റ്റിടാന്‍ തീരുമാനിച്ചത്.'- അഞ്ജലി പറയുന്നു.

വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചവരില്‍ നിന്ന് താന്‍ ചില വിവരങ്ങള്‍ ശേഖരിച്ചുവെന്നും അഞ്ജലി പറഞ്ഞു. ഒരു ഫോട്ടോഗ്രാഫറിനെയോ, മോഡല്‍ കോര്‍ഡിനേറ്ററിനെയോ ആണ് അവര്‍ ആദ്യം വിളിക്കുന്നത്. അഞ്ജലി മേനോനെന്ന് സ്വയം പരിചയപ്പെടുത്തുന്നയാള്‍ മോഡലിന്റെ വിവരങ്ങള്‍ ചോദിച്ചറിയും. അടുത്ത ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതായും പറയും. അതിന് ശേഷം മോഡലുകളെ നേരിട്ട് വിളിക്കും. ഓണ്‍ലൈന്‍ ഫോണ്‍ നമ്പറില്‍ നിന്നാണ് അവര്‍ വിളിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.

തട്ടിപ്പ് നടത്തിയ ആളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം ഓച്ചിറ സ്വദേശി ദിവിന്‍ ജെ ആണ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ കോളുകള്‍ ഇന്റര്‍നെറ്റ് കോളുകളാക്കി മാറ്റിയായിരുന്നു ഇയാള്‍ ആളുകളെ കബളിപ്പിച്ചത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT