Film News

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും തിയേറ്ററില്‍ പ്രവേശനം

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയേറ്ററില്‍ പ്രവേശിക്കാം. കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. തിയേറ്ററില്‍ പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമെന്നത് തിയേറ്റര്‍ ഉടമകളെ പ്രതിസന്ധിയിലാക്കിയിരുന്നു. വാക്‌സിന്റെ കാര്യത്തില്‍ ഇളവ് വേണമെന്ന് നേരത്തെ തന്നെ തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയേറ്ററില്‍ പ്രവേശിക്കാമെന്ന് തീരുമാനമായത്.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഒക്ടോബര്‍ 28ഓടെയാണ് സംസ്ഥാനത്ത് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചത്. നിലവില്‍ അന്‍പത് ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിന്റെ റിലീസിനോട് മുന്നോടിയായി പ്രവേശനാനുമതി നൂറ് ശതമാനമാക്കാനും സിനിമ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തിയേറ്റര്‍ പ്രവേശനത്തിന് പുറമെ വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹത്തില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹോളിലെ വിവാഹത്തില്‍ 100 പേര്‍ക്കും തുറന്ന സ്ഥല്തതെ വിവാഹത്തില്‍ 200 പേര്‍ക്കും പങ്കെടുക്കാം.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT