Film News

സുട്ടുവും മനുഷ്യന്മാരും ഞെട്ടിക്കാനുള്ള വരവാ... പ്രതീക്ഷയേറ്റി പെണ്ണും പൊറാട്ടും ട്രെയ്‌ലർ

രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായി വരുന്ന 'പെണ്ണും പൊറാട്ടും' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. അതിഗംഭീരമായ ഒരു സിനിമയായിരിക്കും ഇത് എന്ന് ട്രെയ്‌ലർ ഉറപ്പിക്കുന്നുണ്ട്. ഫെബ്രുവരി 13ന് സിനിമ തിയറ്ററുകളിൽ എത്തും.

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നിങ്ങനെ വ്യത്യസ്‍തമായ സിനിമകളിലൂടെ ഒട്ടേറെ പുതുമുഖങ്ങളെയും നമുക്ക് സമ്മാനിച്ചിട്ടുള്ള നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ STK ഫ്രെയിംസ് ആണ് വീണ്ടും മറ്റൊരു വ്യത്യസ്തമായ സിനിമാ കാഴ്ചയുമായി എത്തുന്നത്.

എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. 'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന് വേണ്ടി സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ഡോൺ വിൻസെന്റ് സംഗീതം പകരുമ്പോൾ വൈശാഖ് സുഗുണന്റേതാണ് വരികൾ. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു.

ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് ആൻഡ് സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിംഗ്) എന്നിവർ പ്രവർത്തിക്കുന്നു. വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും (VFX) ലിജു പ്രഭാകർ കളറിംഗും നിർവ്വഹിക്കുമ്പോൾ ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സി.ഐ.ഐ

'മെല്ലവേ മെല്ലവേ'; ഷറഫുദ്ദീന്റെ ഫാമിലി റോം-കോം എന്റർടെയ്‌നർ 'മധുവിധു'വിലെ ആദ്യ ഗാനം

SCROLL FOR NEXT