Film News

'നായകന്' ശബ്ദമായി ടൊവിനോ; കൗതുകം നിറച്ച് 'പെണ്ണും പൊറാട്ടും' ടീസർ

രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായി വരുന്ന 'പെണ്ണും പൊറാട്ടും' സിനിമയുടെ ടീസർ പുറത്തിറങ്ങി. സുട്ടുവിന് ശബ്ദം നൽകിയിരിക്കുന്നത് നടൻ ടൊവിനോ തോമസാണ്. ചിത്രം ഫെബ്രുവരി 13 ന് റിലീസ് ചെയ്യും.

സാമൂഹിക- ആക്ഷേപഹാസ്യ ഗണത്തില്‍ ഒരുക്കിയ ചിത്രത്തില്‍, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലന്‍ മാസ്റ്റര്‍, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.

ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും സിനിമ പ്രദർശിപ്പിച്ചിരുന്നു. ഇരുമേളകളിലും വലിയ പ്രശംസയാണ് ചിത്രം സ്വന്തമാക്കിയത്.

ഛായാഗ്രഹണം: സബിന്‍ ഊരാളിക്കണ്ടി, സംഗീതം: ഡോണ്‍ വിന്‍സെന്റ്, ചിത്രസംയോജനം: ചമന്‍ ചാക്കോ, കോ- പ്രൊഡ്യൂസര്‍: ഷെറിന്‍ റേച്ചല്‍ സന്തോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി. തമ്പി, സൗണ്ട് ഡിസൈനര്‍: ശ്രീജിത്ത് ശ്രീനിവാസന്‍, കലാസംവിധാനം: വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: ടിനോ ഡേവിസ്, വിശാഖ് സനല്‍കുമാര്‍.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT