Film News

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ഫെബ്രുവരി ആറിന് സിനിമ തിയറ്ററുകളിൽ എത്തും. സിനിമയുടെ റിലീസ് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

സാമൂഹിക- ആക്ഷേപഹാസ്യ ഗണത്തില്‍ ഒരുക്കിയ ചിത്രത്തില്‍, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലന്‍ മാസ്റ്റര്‍, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.

ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും സിനിമ പ്രദർശിപ്പിച്ചിരുന്നു. ഇരുമേളകളിലും വലിയ പ്രശംസയാണ് ചിത്രം സ്വന്തമാക്കിയത്.

ഛായാഗ്രഹണം: സബിന്‍ ഊരാളിക്കണ്ടി, സംഗീതം: ഡോണ്‍ വിന്‍സെന്റ്, ചിത്രസംയോജനം: ചമന്‍ ചാക്കോ, കോ- പ്രൊഡ്യൂസര്‍: ഷെറിന്‍ റേച്ചല്‍ സന്തോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി. തമ്പി, സൗണ്ട് ഡിസൈനര്‍: ശ്രീജിത്ത് ശ്രീനിവാസന്‍, കലാസംവിധാനം: വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: ടിനോ ഡേവിസ്, വിശാഖ് സനല്‍കുമാര്‍.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT