Film News

നിഖില വിമൽ ചിത്രം "പെണ്ണ് കേസ്" പ്രഖ്യാപിച്ചു; ചിത്രം കോമഡി ഡ്രാമയെന്ന് സംവിധായകൻ ഫെബിൻ സിദ്ധാർഥ്

ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്ത് നിഖില വിമൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം "പെണ്ണ് കേസ്" പ്രഖ്യാപിച്ചു. കണ്ണൂർ പശ്ചാത്തലമായൊരുങ്ങുന്ന ചിത്രം കോമഡി ഡ്രാമയാണ്. സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നും സംവിധായകൻ ഫെബിൻ സിദ്ധാർഥ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ഫെബിന്റെ ആദ്യ സംവിധാന സംരംഭമാണ് "പെണ്ണ് കേസ്". ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതയായ രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ഇ4 എക്സ്പിരിമെന്റസും ലണ്ടൻ ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷിനോസ് ആണ്. എഡിറ്റിങ് സരിൻ രാമകൃഷ്ണൻ.

നിഖില വിമല്‍ പ്രധാന കഥാപാത്രമായി എത്തിയ മാരി സെൽവരാജ് ചിത്രം 'വാഴൈ' പ്രേക്ഷക പ്രശംസ നേടിയിരുന്നു. സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂങ്കൊടി എന്ന സ്കൂൾ ടീച്ചറായാണ് നിഖില സിനിമയിൽ വേഷമിട്ടിരിക്കുന്നത്. 'കഥ ഇന്നുവരെ' യാണ് നടിയുടേതായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം.

ഫെബിന്റെ തിരക്കഥയിലൊരുങ്ങിയ "ഭഗവാൻ ദാസന്റെ രാമരാജ്യം തിയറ്റർ" റിലീസിലും പിന്നീട് ഫിലിം ഫെസ്റ്റിവലുകളിലും ചർച്ചയായിരുന്നു. ഫാന‍്റസി എന്റർടെയിനർ ഴോണറിൽ ഒരുങ്ങിയ ചിത്രം രാമനും ഹനുമാനുമായി ബാലേയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടവരുടെ പൂർവകാലത്തേക്കും ആ നാട്ടിലെ സാഹോദര്യം തകർക്കാൻ കച്ച കെട്ടിയ മനുഷ്യരിലേക്കും നീങ്ങുന്നു. ഹ്യൂമറിൽ പൊതിഞ്ഞുള്ള അവതരണത്തിനൊപ്പം പാലക്കാടൻ ​ഗ്രാമീണ പശ്ചാത്തലത്തിൽ മനോഹര ദൃശ്യങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT