Film News

പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍-അപര്‍ണ ബാലമുരളി ചിത്രം ധൂമം തുടങ്ങി

പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍-അപര്‍ണ ബാലമുരളി ചിത്രം ധൂമം തുടങ്ങി. മലയാളം ഉള്‍പ്പെടെ 4 ഭാഷകളിലാണ് സിനിമ. . ലൂസിയ, യുടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പവന്‍കുമാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമാണിത് . സെപ്റ്റംബര്‍ 30 നാണ് ധൂമത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നത്.കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2023 ലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.

2020ല്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പവനുമായി ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനെ സംബന്ധിച്ച് ഫഹദ് സംസാരിച്ചിരുന്നു. സിനിമാ ചര്‍ച്ചകളില്‍ എല്ലാവരോടും ആദ്യം ചോദിക്കുക മലയാളത്തില്‍ ചെയ്യാന്‍ പറ്റുമോ എന്നാണ്, പവന്‍ ഒന്ന് ആടി നില്‍ക്കുകയാണ്, ചിലപ്പോള്‍ വന്നേക്കുമെന്നായിരുന്നു ഫഹദ് അന്ന് പറഞ്ഞത്.

ഒടിടിയിലും നിവിൻ തരംഗം; പ്രശംസ നേടി 'ഫാർമ'

നിവിൻ അടിച്ചു മോനെ... മികച്ച പ്രതികരണവുമായി സർവ്വം മായ

ഫാന്റസിയും ആക്ഷനും മോഹൻലാലും; ബ്രഹ്മാണ്ഡ ചിത്രം വൃഷഭ തിയറ്ററുകളിൽ

'കവിത പോലെ മനോഹരം'; പ്രേക്ഷകരുടെ ഹൃദയം തൊട്ട് 'മിണ്ടിയും പറഞ്ഞും'

സർവ്വംമായ പ്രേക്ഷകർ സ്വീകരിച്ചതില്‍ സന്തോഷം: നിവിന്‍ പോളി

SCROLL FOR NEXT