Film News

തീയില്‍ പറക്കുന്ന എസ്.യു.വി, പറപറക്കുന്ന ചാക്കുകെട്ട്; ഇത് തെലുങ്ക് അയ്യപ്പന്‍നായരുടെ മാസ് എന്‍ട്രി

ടോളിവുഡില്‍ വരാനിരിക്കുന്ന മെഗാ റിലീസുകളിലൊന്നാണ് പവന്‍ കല്യാണിന്റെ ഭീംല നായക്. മലയാളം സൂപ്പര്‍ഹിറ്റ് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ അടിമുറി മാറ്റമാണെന്ന് തെളിയിക്കുന്നതാണ് സോംഗ് ടീസറും കാരക്ടര്‍ ഇന്‍ട്രോ ടീസറുമെല്ലാം. ദീപാവലി ദിനത്തില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന ഭീംല നായക് എന്ന പൊലീസ് ഓഫീസറുടെ മാസ് ആക്ഷന്‍ ഇന്‍ട്രോ ടീസറാണ് അണിയറക്കാര്‍ പുറത്തുവിട്ടത്.

നേരത്തെ മെഷിന്‍ ഗണ്ണുമായി വെടിയുതിര്‍ക്കുന്ന ടീസര്‍ പുറത്തുവന്നിരുന്നു. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ ഭീംല നായക് ആകുമ്പോള്‍ ആ റോളില്‍ പവന്‍ കല്യാണും പൃഥ്വിരാജ് ചെയ്ത കോശിയായി തെലുങ്കില്‍ റാണ ദഗുബട്ടിയുമാണ്. സാഗര്‍ കെ ചന്ദ്ര സംവിധാനവും ത്രിവിക്രം തിരക്കഥയും. മലയാളത്തില്‍ സച്ചിയാണ് അയ്യപ്പനും കോശിയും തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

നിത്യ മേനോന്‍, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിതാര എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നാഗ വംശിയാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT