Film News

'കണ്ടറിയണം കോശി', അയ്യപ്പന്‍ നായരായി പവന്‍ കല്യാണ്‍, അയ്യപ്പനും കോശിയും തെലുങ്ക് ടീസര്‍

Pawan Kalyan to star in 'Ayyappanum Koshiyum' telugu teaser

സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു. പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി തെലുങ്കിലെത്തും. തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട പൊലീസ് നായകന്‍ വീണ്ടും യൂണിഫോമിലെത്തുന്നുവെന്നാണ് ടീസറിനൊപ്പം അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.

തെലുങ്കിലെ മുന്‍നിര ബാനര്‍ സിതാര എന്റര്‍ടെയിനര്‍ നിര്‍മ്മിക്കുന്ന സിനിമ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യും. പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ റാണ ദഗ്ഗുബട്ടിയെത്തുമെന്നറിയുന്നു. നേരത്തെ വിജയ് സേതുപതിയെ ഈ റോളിനായി സമീപിച്ചിരുന്നു. മലയാളത്തില്‍ ഏറെ മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പ്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ഇപ്പോഴും കേരളത്തിനകത്തും പുറത്തുമായി ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയുമാണ്.

2021 ജനുവരിയിലായിരിക്കും ഷൂട്ടിംഗ്. എസ്.തമന്‍ ആണ് സംഗീത സംവിധാനം. സൂര്യദേവര നാഗ വംശിയാണ് നിര്‍മ്മാതാവ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെലുങ്ക് മെഗാസ്റ്റാര്‍ ബാലകൃഷ്ണ, റാണാ ദഗുബട്ടി എന്നിവരുടെ പേരുകള്‍ തുടക്കത്തില്‍ അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പ് ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. മലയാളത്തിലെ മികച്ച എന്റര്‍ടെയിനറുകളിലൊന്നായ അയ്യപ്പനും കോശിയും ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. തമിഴിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഇതരഭാഷാ ചലച്ചിത്രകാരന്‍മാരും അനുശോചനമറിയിച്ചിരുന്നു. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പന്‍ നായരെന്ന ബിജു മേനോന്‍ കഥാപാത്രത്തിന്റെ തമിഴ് പതിപ്പില്‍ ശര്തകുമാറും കോശി കുര്യനെ ശശികുമാറും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

SCROLL FOR NEXT