Film News

സ്റ്റീഫന്‍ നെടുമ്പള്ളിയെ കാണാനെത്തി അയ്യപ്പന്‍ നായര്‍

തെലുങ്കിലെ സ്റ്റീഫന്‍ നെടുമ്പള്ളിയും അയ്യപ്പന്‍ നായരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ലൂസിഫറും അയ്യപ്പനും കോശിയും തെലുങ്കില്‍ റീമേക്ക് ചെയ്തിരിക്കുകയാണ്. ഗോഡ്ഫാദര്‍ എന്നാണ് ലൂസിഫര്‍ തെലുങ്ക് പതിപ്പിന്റെ പേര്. ഭീംല നായക് എന്ന പേരിലാണ് അയ്യപ്പനും കോശിയും റിമേക്ക് ചെയ്തിരിക്കുന്നത്.

തെലുങ്കില്‍ പവന്‍ കല്യാണ്‍ ആണ് അയ്യപ്പന്‍ നായരാവുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി ചിരഞ്ജീവിയും. ഇപ്പോഴിതാ ഗോഡ് ഫാദര്‍ സെറ്റില്‍ പവന്‍ കല്യാണ്‍ സന്ദര്‍ശനത്തിനെത്തിയ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഭീംല നായക് റിലീസിനോട് അനുബന്ധിച്ചാണ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫെബ്രുവരി 25നാണ് ഭീംല നായക് റിലീസ് ചെയ്യുന്നത്.

'സ്റ്റീഫന്‍ നെടുമ്പള്ളി'യെ കാണാന്‍ 'അയ്യപ്പന്‍ നായര്‍' എന്ന ക്യാപ്ക്ഷനോടെ മലയാളികളും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. നയന്‍താര ചിത്രത്തില്‍ മഞ്ജുവാര്യറിന്റെ പ്രിയദര്‍ശിനി എന്ന കഥാപാത്രം അവതരിപ്പിക്കും. സംഗീതം തമന്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT