Film News

'M'ajestic... മമ്മൂട്ടിയുടെ ശബ്ദത്തിൽ 'മനുഷ്യൻ';'പേട്രിയറ്റ്' ഗാനത്തിന്റെ ലിറിക് വീഡിയോ

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പേട്രിയറ്റി'ലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. ‘മനുഷ്യൻ’ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ Sushhh! Records എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതം നൽകിയിരിക്കുന്ന ഗാനത്തിൽ മമ്മൂട്ടിയുടെ ശബ്ദമാണ് പ്രധാനമായുമുള്ളത്. ശക്തിശ്രീ ഗോപാലനും മമ്മൂട്ടിക്കൊപ്പം പാടിയിട്ടുണ്ട്. വിനായക് ശശികുമാറിന്റേതാണ് വരികൾ.

മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് ‘പേട്രിയറ്റ്’. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും ‘മദ്രാസ് കഫേ’, ‘പത്താൻ’ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ തിയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.

സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മാനുഷ് നന്ദൻ ആണ് ‘പേട്രിയറ്റി’ന് ക്യാമറ ചലിപ്പിച്ചത്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. മെയ് 1ന് ചിത്രം തിയറ്ററുകളിലെത്തും.

വെല്‍ഡ് ഇന്റര്‍നാഷണല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; യൂറോപ്പില്‍ വികസന പദ്ധതികളുമായി മാക് ഇന്റര്‍നാഷണല്‍

രണ്ടാം വാരത്തിലും ട്രെൻഡിങ് നിലനിർത്തി മോളിവുഡ് ടൈംസ്; ബോക്സ് ഓഫീസിലും ഹിറ്റ്

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

SCROLL FOR NEXT