Film News

'ഫുള്‍ ഓണ്‍ ആണേ'; പത്രോസിന്റെ പടപ്പുകളിലെ പുതിയ ഗാനം പുറത്തിറങ്ങി

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ് പൗലോസിന്റെ രചനയില്‍ നവാഗതനായ അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിന്റെ പടപ്പുകള്‍' എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. പത്രോസും മക്കളും അമ്മച്ചിയുമടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളും നുറുങ്ങു തമാശകളുമെല്ലാം ഈ ഗാനരംഗത്തിലുണ്ട്. ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കി ജാസി ഗിഫ്റ്റ് പാടിയിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയും ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ്. ജേക്‌സ് ബിജോയും ഗാനത്തില്‍ ആലപിച്ചിട്ടുണ്ട്.

ജനപ്രിയ ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'പത്രോസിന്റെ പടപ്പുകള്‍.' 'തണ്ണീര്‍മത്തന്‍ ദിനങ്ങളു'ടെ വമ്പന്‍ വിജയത്തിന് ശേഷം ഡിനോയ് പൗലോസ് സ്വതന്ത്രമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഡിനോയ് പൗലോസിനൊപ്പം ഷറഫുദീന്‍, നസ്ലീന്‍, ശബരീഷ് വര്‍മ്മ, രഞ്ജിത മേനോന്‍, ഗ്രേയ്സ് ആന്റണി, ജെയിംസ് ഏലിയ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, വൈപ്പിന്‍ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം മാര്‍ച്ച് 18ന് തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്നു.

മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍, ചിത്രസംയോജനം ആന്‍ഡ് ക്രീയേറ്റീവ് ഡയറക്ഷന്‍ സംഗീത് പ്രതാപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, കലാ സംവിധാനം ആഷിക് എസ്, ചമയം സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ രാമചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ ധനുഷ് നായര്‍, സൗണ്ട് മിക്‌സ് അനീഷ് പി, വസ്ത്രാലങ്കാരം ശരണ്യ ജീബു, നിശ്ചല ഛായാഗ്രഹണം സിബി ചീരന്‍, പരസ്യകല അനദര്‍റൗണ്ട്, യെല്ലോടൂത്ത്. പി.ആര്‍.ഒ. എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT