Film News

'അടിയന്‍ ദേഹത്ത് തൊട്ട് അശുദ്ധമാക്കിയെങ്കില്‍ പുണ്യാഹം കഴിച്ചേക്ക്'; പത്തൊന്‍പതാം നൂറ്റാണ്ട് ട്രെയ്‌ലര്‍

വിനയന്‍ സംവിധാനം ചെയ്യുന്ന പീരീഡ് ഡ്രാമ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന നവോത്ഥാന നായകന്റെ കഥയാണ് ചിത്രം പറയുന്നത്. സിജു വില്‍സണാണ് ആറാട്ടുപുഴ വേലായുധ പണിക്കരാവുന്നത്.

'പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ഇവിടെ റിലീസ് ചെയ്യുകയാണ്. എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ.. ചിത്രം സെപ്റ്റംബര്‍ 8 തിരുവോണത്തിന് തീയറ്ററുകളിലെത്തും.. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു', എന്ന് ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അയിത്തവും തൊട്ടുകൂടായ്മയും മുലക്കരവുമെല്ലാം നിലനിന്നിരുന്ന കാലഘട്ടമാണ് ചിത്രത്തില്‍ പറയുന്നത്. പീരീഡ് ഡ്രാമ എന്ന നിലയില്‍ കാലഘട്ടവും കലാസംവിധാനവുമെല്ലാം കൃത്യമായി ഒരുക്കേണ്ട കഥാപശ്ചാത്തലമാണ് സിനിമയുടേത്. ശ്രീഗോകുലം മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അജയന്‍ ചാലിശേരിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്. എം ജയജന്ദ്രന്‍ സംഗീതവും സന്തോഷ് നാരായണന്‍ പശ്ചാത്തലസംഗീതവും നിര്‍വഹിക്കുന്നു. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി മണിക്കുട്ടന്‍, സുനില്‍ സുഖദ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതിന് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT