Film News

നവ്യയും സൗബിനും മാത്രമല്ല സണ്ണിയും ആനും ഒപ്പമുണ്ട്, റത്തീനയുടെ ക്രൈം ത്രില്ലർ ചിത്രം 'പാതിരാത്രി'യുടെ പുത്തൻ പോസ്റ്റർ

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യുടെ പുതിയ പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തും. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ഒരു രാത്രിയിൽ രണ്ട് പൊലിസുകാർ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പാതിരാത്രി. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രീരാത്രിക്കുണ്ട്.

ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ - ശബരി.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT