Film News

‘കസബ പോലുള്ള സിനിമകളെ ഇനിയും എതിര്‍ക്കും’, മൊയ്തീനിലും ടേക്ക് ഓഫിലും ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് പാര്‍വതി 

THE CUE

എന്ന് നിന്റെ മൊയ്തീനിലും ടേക്ക് ഓഫിലും ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് നടി പാര്‍വതി. പിന്നീടാണ് അത് മനസിലായതെന്നും അതില്‍ താനിപ്പോള്‍ ഖേദിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച്, വംശഹത്യ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍ക്കൊള്ളിച്ച് സംഘടിപ്പിച്ച 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി' ചലച്ചിത്രമേളയില്‍ മുഖാമുഖം പരിപാടിയിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം. പൗരത്വ നിയമഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള നീക്കമാണെന്നും പാര്‍വതി പറഞ്ഞു.

തെറ്റുതിരുത്തി മുന്നോട്ട് പോകുന്നതിനാല്‍ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നു പറയുന്നത് തുടരും. കസബ പോലുള്ള സിനിമയിലെ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്നും അത് ചോദിക്കാനുള്ള അവകാശം തനിക്കിപ്പോഴുമുണ്ടെന്നും പാര്‍വതി പറഞ്ഞു. എല്ലാത്തരം സ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഫാസിസത്തിനെതിരെ പോരാടാനാകൂ. എല്ലാത്തരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവര്‍ക്ക് മാത്രമേ ഫാസിസത്തിനും വംശഹത്യയ്ക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും പാര്‍വതി പറഞ്ഞു.

ഇസ്ലാമോഫോബിയ മലയാളികള്‍ക്കിടയിലുമുണ്ടെന്ന് നേരത്തെ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലും പാര്‍വതി പറഞ്ഞിരുന്നു. തുറന്ന് സമ്മതിക്കാന്‍ ഒരിക്കലും തയ്യാറാകില്ലെങ്കിലും വലിയ അളവില്‍ അതുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നായിരുന്നു പാര്‍വതി പറഞ്ഞത്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT