Film News

'പാർവ്വതി അടിമുടി രാഷ്ട്രീയമാണ്, കെട്ട കാലത്തിന്റെ പ്രതീക്ഷയാണ്'; ഹരീഷ് പേരടി

നടി പാർവതി തിരുവോത്തിനെ അനുകൂലിച്ച് ഹരീഷ് പേരടി. ധൈര്യവും സമരവുമാണ് പർവതിയെന്നും താൻ അടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവതിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി വ്യക്തമാക്കി. കർഷക സമരത്തിന് പൂർണ്ണ പിന്തുണയുണ്ടെന്ന് പാർവതി അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൂടാതെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്‌ഘാടന ചടങ്ങിൽ ഭരണ സമിതിയിലെ വനിതാ താരങ്ങളെ ഇരുത്തിയില്ലെന്ന ആരോപണത്തിൽ പാർവതി പരോക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ആരാണ് പാർവ്വതി?...ധൈര്യമാണ് പാർവ്വതി...സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി...തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്...

പാർവതിയെപ്പോലെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുവാൻ മലയാളത്തിലെ മറ്റ് താരങ്ങൾക്കു എന്തുക്കൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യങ്ങൾ താരത്തിന് നേരെ ഉയർന്നിരുന്നു . ചിലര്‍ക്ക് നിലപാടുകള്‍ പറയാന്‍ ഭയമാണെങ്കില്‍, മറ്റുചിലര്‍ രാഷ്ട്രീയ നിലപാടുകള്‍ പറയേണ്ട ആവശ്യമില്ലെന്ന് കരുതുന്നതായി പാർവതി മറുപടി നൽകിയിരുന്നു. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ താരങ്ങളെയും പാര്‍വ്വതി വിമര്‍ശിച്ചിരുന്നു. ഒരേ പോലുള്ള ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന അപഹാസ്യമായ പ്രവൃത്തിയാണ് ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായതെന്നാണ് പാര്‍വ്വതി കുറ്റപ്പെടുത്തിയത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT