Film News

'ലാലന്നയുടെ പാട്ടു'മായി റിമ കല്ലിങ്കലും, പാർവതി തിരുവോത്തും, നക്ഷത്ര ഇന്ദ്രജിത്തും; സൈക്കോളജിക്കൽ ഹൊറർ ചിത്രം MUBI-യിൽ

പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, നക്ഷത്ര ഇന്ദ്രജിത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മേഘ രാമസ്വാമി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ് ലാലന്നാസ് സോങ് അഥവാ ലാലന്നയുടെ പാട്ട്. ഫാമിലി, പാരഡൈസ് എന്നീ ചിത്രങ്ങൾ നിർമ്മിച്ച ന്യൂട്ടൺ സിനിമയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുന്ന രണ്ട് സ്ത്രീകളുടെയും അവർ അവിടെ വച്ച് കണ്ടുമുട്ടുന്ന ലാലന്ന എന്ന കുട്ടിയുമാണ് ചിത്രം മുന്നോട്ട് കൊണ്ട് പോകുന്നത്. ലാലന്ന എന്ന ടൈറ്റിൽ കഥാപത്രത്തെ അവതരിപ്പിക്കുന്നത് നക്ഷത്ര ഇന്ദ്രജിത്ത് ആണ്. സൈക്കോളജിക്കൽ ഡ്രാമയായ ചിത്രം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ മുബിയിൽ ലഭ്യമാണ്.

ഐഡിഎസ്എഫ്കെ, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചെലസ് തുടങ്ങിയ ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. IFFLA -യിൽ ചിത്രം സ്പെഷ്യൽ ജൂറി മെൻഷൻ നേടുകയുമുണ്ടായി. ലാലന്നയുടെ പാട്ടിലെ പ്രകടനത്തിന് നക്ഷത്ര ഇന്ദ്രജിത്ത് മികച്ച നടിക്കുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡിന് നിർദേശിക്കപ്പെട്ടിരുന്നു. റിമ കല്ലിങ്കലും പാർവതി തിരുവോത്തും ആദ്യമായി സ്‌ക്രീനിൽ ഒന്നിക്കുന്ന ചിത്രം കൂടെയാണ് ലാലന്നാസ് സോങ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT