Film News

സദസിന് നേരെ മൈക്ക് വലിച്ചെറിഞ്ഞ് പാര്‍ഥിപന്‍, സംഭവം എ.ആര്‍ റഹ്മാനൊപ്പമുള്ള വേദിയില്‍: വീഡിയോ

സദസിനു നേരെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് നടനും സംവിധായകനുമായ പാർഥിപന്‍. തന്റെ പുറത്തു വരാൻ ഒരുങ്ങുന്ന ചിത്രമായ 'ഇരുവിൻ നിഴലിന്‍റെ' ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് പാർഥിപന്‍ നിയന്ത്രണം വിട്ടു പെരുമാറിയത്. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും വേദിയിലുണ്ടായിരുന്നു. പിന്നീട് തെറ്റ് മനസിലാക്കിയ അദ്ദേഹം സദസ്സില്‍വച്ചുതന്നെ ക്ഷമാപണവും നടത്തി.

നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ റോബോ ശങ്കറിന് നേരെയാണ് പാർഥിപൻ മൈക്ക് എറിഞ്ഞത്. മൈക്ക് നൽകാമോ എന്ന് ചോദിച്ചപ്പോൾ നേരത്തെ ചോദിക്കണമെന്ന് പറഞ്ഞായിരുന്നു എറിഞ്ഞത്. എന്നാൽ താൻ കടുത്ത സമ്മർദ്ദത്തിലാണെന്ന് തുറന്നുപറഞ്ഞ പാർഥിപൻ പിന്നീട് ക്ഷമാപണവും നടത്തി.

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഗീത സംവിധായകന്‍ എ.ആർ റഹ്മാനും പാർഥിപനും ഒന്നിക്കുന്നത്. ഇതിന് മുമ്പ് 2001ല്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത യേലേലോ എന്ന ചിത്രത്തിനും എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരുന്നു. പക്ഷെ, ആ ചിത്രം റിലീസ് ആയില്ല. ശേഷം ഇരുവരും 'ഇരുവിന്‍ നിഴലിലൂടെയാണ് ഒന്നിക്കുന്നത്.

പാർഥിപന്‍ രചനയും, സംവിധാനവും നടത്തി പുറത്തു ഇറങ്ങാൻ പോകുന്ന ചിത്രമാണ് 'ഇരുവിന്‍ നിഴൽ'. ഇത് ഒരു പരീക്ഷണ ചിത്രം ആയിരിക്കും എന്നാണ് റിപ്പോർട്ട്. ഏഷ്യാലെ ആദ്യത്തെ സിംഗിൾ ഷോട്ട് ഫീച്ചർ ഫിലിമാണ് ഇരുവിന്‍ നിഴല്‍ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT