Film News

‘പാരസൈറ്റ് ബോറടി, പകുതിയായപ്പോള്‍ ഉറങ്ങിപ്പോയി’, രാജമൗലിയുടെ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയാ ചര്‍ച്ച 

THE CUE

മികച്ച ചിത്രത്തിനടക്കമുള്ള ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ബോറടിപ്പിച്ചുവെന്ന് സംവിധായകന്‍ രാജമൗലി. ചിത്രം പകുതിയായപ്പോള്‍ ഉറങ്ങിപ്പോയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞതായി സിനിമ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജമൗലിയുടെ പ്രതികരണത്തില്‍ സജീവമായ ചര്‍ച്ചയാണ് സാമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ രാജമൗലിക്കെതിരെ രംഗത്തെത്തി. ചിത്രത്തെയും, ബോങ് ജൂന്‍ ഹോയെ പോലുള്ള സംവിധായകന്റെ കലാസൃഷ്ടിയെയും അവഗണിച്ച രാജമൗലിക്കെതിര രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മികച്ച ചിത്രങ്ങള്‍ ചെയ്തിട്ടുള്ള, നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം ഉണ്ടായത് ഞെട്ടിച്ചുവെന്നാണ് ചിലര്‍ പറയുന്നത്.

മികച്ച ചിത്രവും, മികച്ച അന്യഭാഷാ ചിത്രവും, മികച്ച സംവിധായകനുമടക്കമുള്ള ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ചിത്രമാണ് പാരസൈറ്റ്. ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ ചിത്രങ്ങളോട് മത്സരിച്ചായിരുന്നു ഏഷ്യന്‍ ചിത്രമായ പാരസൈറ്റ് ഓസ്‌കര്‍ നേടിയത്. 92 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ആദ്യമായി ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചര്‍ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ ലഭിച്ചു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT