Film News

'ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി പാരഡൈസ്' ; നേടിയത് മികച്ച ചിത്രത്തിനുള്ള കിം ജിസോക് പുരസ്ക്കാരം

ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി 'പാരഡൈസ്'. മികച്ച ചിത്രത്തിനുള്ള കിം ജിസോക് പുരസ്ക്കാരം ആണ് 'പാരഡൈസ്' നേടിയത്. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പ്രസന്ന വിത്താനഗെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാരഡൈസ്’. ഫാമിലി, ലാലന്നാസ് സോങ്ങ്, കിസ്സ് എന്നീ സിനിമകൾക്ക് ശേഷം ന്യൂട്ടൻ സിനിമാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ മണിരത്നത്തിന്റെ നിർമ്മാണസ്ഥാപനമായ മദ്രാസ് ടാക്കീസാണ്.

മഹേന്ദ്ര പെരേര, ശ്യാം ഫെർണാൻഡോ എന്നിവരായാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇംഗ്ലീഷ്, മലയാളം, തമിഴ്, സിംഹള ഭാഷകളിൽ പുറത്തിറങ്ങും. പ്രസന്ന വിത്താനഗെ, അനുഷ്കാ സേനാനായകെ എന്നിവരാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ രാജീവ് രവിയാണ്. പാരഡൈസിന്റെ ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത് ആർ.ആർ.ആർ, പൊന്നിയിൻ സെൽവൻ ഉൾപ്പെടെ അറുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ച ലഭിച്ച ശ്രീകർ പ്രസാദാണ്. തപസ് നായക്ക് ശബ്ദസന്നിവേശവും സംഗീത സംവിധാനം കെ (കൃഷ്ണകുമാർ) യും നിർവഹിച്ചിരിക്കുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT