Film News

'മണ്ണിൽ വന്ന രക്ഷകനെ ഞങ്ങൾ കുമ്പിടുന്നേ'; പള്ളിപ്പെരുന്നാൾ ആഘോഷത്തിൽ 'പുണ്യ മഹാ സന്നിധേ' പാപ്പച്ചൻ ഒളിവിലാണ് പുതിയ ഗാനം

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമായ 'പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ 'പുണ്യ മഹാ സന്നിധേ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മി ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. സിന്റോ സണ്ണി ആണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. ഒരു പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമിച്ചിരിക്കുന്ന ചിത്രം ജൂലൈ 28 ന് തിയറ്ററുകളിലെത്തും.

ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും ഇണക്കങ്ങളൂടെയും പിണക്കങ്ങളുടേയും ചെറിയ പകയുടേയുമൊക്കെ കഥപറയുകയാണ് ചിത്രത്തിലൂടെ. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാ പോത്ത് പാപ്പച്ചൻ എന്നറിയപ്പെടുന്ന പാപ്പച്ചൻ എന്ന കഥാപാത്രമായാണ് സിനിമയിൽ സൈജു കുറുപ്പ് എത്തുന്നത്. അയാളുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

സൈജു കുറുപ്പ് പ്രധാന കഥാപാത്രമായിയെത്തുന്ന ചിത്രത്തിൽ ശ്രിന്ദ, ദർശന, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റങ് രതിൻ രാധാകൃഷ്ണനാണ്. ചിത്രത്തിനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഔസേപ്പച്ചനാണ്. വരികൾ : ബി ഹരിനാരായണൻ, സിന്റോ സണ്ണി ആർട്ട് ഡയറക്ടർ : വിനോദ് പട്ടണക്കാടൻ ചീഫ് അസ്സോസിയേറ്റ് : ബോബി സത്യശീലൻ വിതരണം : തോമസ് തിരുവല്ല ഫിലിംസ് പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ ഡിസൈൻ: യെല്ലോടൂത്ത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT