Film News

ആനിമേറ്റഡ് വീഡിയോ രൂപത്തിൽ പാപ്പച്ചാ പാപ്പച്ചാ ; പാപ്പച്ചൻ ഒളിവിലാണിലെ പുതിയ ഗാനം

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമായ 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'പാപ്പച്ചാ പാപ്പച്ചാ' എന്ന് തുടങ്ങുന്ന ഗാനം ഒരു ആനിമേറ്റഡ് വിഡിയോയുടെ രൂപത്തിലാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. സിന്റോ സണ്ണിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഔസേപ്പച്ചൻ ആണ്. റിച്ചുക്കുട്ടൻ, ലക്ഷ്യ കിരൺ, ആധ്യ നായർ, മുക്തിത മുരുകേഷ്, സാഗരിക, സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും.

'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പോത്ത് പാപ്പച്ചൻ എന്നറിയപ്പെടുന്ന പാപ്പച്ചൻ എന്ന കഥാപാത്രത്തിന്റെ സ്വകാര്യ ജീവിതത്തിലെ സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ശ്രിന്ദ, ദർശന, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റങ് രതിൻ രാധാകൃഷ്ണനാണ്. ചിത്രത്തിനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഔസേപ്പച്ചനാണ്. വരികൾ : ബി ഹരിനാരായണൻ, സിന്റോ സണ്ണി ആർട്ട് ഡയറക്ടർ : വിനോദ് പട്ടണക്കാടൻ ചീഫ് അസ്സോസിയേറ്റ് : ബോബി സത്യശീലൻ വിതരണം : തോമസ് തിരുവല്ല ഫിലിംസ് പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ ഡിസൈൻ: യെല്ലോടൂത്ത്.

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

SCROLL FOR NEXT