Film News

കപടസദാചാര വാദികള്‍ക്ക് മറുപടിയുമായി ശംഭു പുരുഷോത്തമന്‍; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ഇന്ന് തീയറ്ററുകളില്‍

കപടസദാചാര വാദികള്‍ക്ക് മറുപടിയുമായി ശംഭു പുരുഷോത്തമന്‍; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ഇന്ന് തീയറ്ററുകളില്‍

THE CUE

ശംഭു പുരുഷോത്തമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' ഇന്ന് തീയറ്ററുകളില്‍. കപടസദാചാരത്തെ ചോദ്യം ചെയ്ത 'വെടിവഴിപാട്' എന്ന ചിത്രത്തിന് ശേഷം ശംഭു സംവിധാനം ചെയ്യുന്ന സോഷ്യല്‍ സറ്റയര്‍ സ്വഭാവത്തിലുളള ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഒരു ക്രിസ്ത്യന്‍ യാഥാസ്ഥിതിക കുടുംബത്തില്‍ നടക്കുന്ന മനസമ്മതച്ചടങ്ങാണ് കഥ നടക്കുന്ന പശ്ചാത്തലം. ഒരു ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ആദ്യ സിനിമയായ 'വെടിവഴിപാട്' പോലെ സറ്റയര്‍ സ്വഭാവത്തില്‍ തന്നെയാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ചിത്രവും ശംഭു ഒരുക്കിയിട്ടുളളത. യാഥാസ്ഥിതികരും പുതുതലമുറയും തമ്മിലുണ്ടാകുന്ന സങ്കര്‍ഷങ്ങളും രസകരമായ സംഭവങ്ങളുമായിരിക്കും സിനിമയുടെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്കിയിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തമാശ എന്ന വിജയചിത്രത്തിന് ശേഷം വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ടിനി ടോം, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ശ്രിന്ദ, മധുപാല്‍, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങള്‍. ജോമോന്‍ തോമസ് ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. കാര്‍ത്തിക് ജോഗേഷ് ആണ് എഡിറ്റര്‍. ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈന്‍. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT