Film News

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി 'പഞ്ചായത്ത് ജെട്ടി' നാളെ മുതൽ തിയറ്ററുകളിൽ

കാലികപ്രസക്തിയുള്ള വിഷയങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച, 'മറിമായം' പരമ്പരയുടെ അണിയറപ്രവർത്തകർ ഒരുക്കുന്ന 'പഞ്ചായത്ത് ജെട്ടി' നാളെ മുതൽ തിയറ്ററുകളിലേക്ക്. പരമ്പരയുടെ മുഘ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ്. യാത്രാ സൗകര്യങ്ങൾ കുറഞ്ഞ കുടുങ്ങാശ്ശേരി എന്ന ഗ്രാമവും അവിടെ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മറിമായം പരമ്പരയിലെ മുഴുവൻ താരങ്ങളും ചിത്രത്തിലുണ്ട്.

കുടുങ്ങാശ്ശേരി പഞ്ചായത്തിലെ പ്രശ്നങ്ങളെ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കാനാണ് സംവിധായകർ ശ്രമിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സമൂഹത്തിൻ്റെ പ്രതീകങ്ങൾ എന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. പഞ്ചായത്തിൻ്റെ പ്രസിഡൻ്റും, മെംബർമാരുമൊക്കെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നർമ്മത്തിൻ്റെ അകമ്പടിയോടെ കഥാതന്തുവിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രത്തിൽ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , റിയാസ്, വിനോദ് കോവൂർ , രചനാ നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നേ ഒരു മില്യൺ കാഴ്ചക്കാരെ കൊണ്ട് ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ 'ഉള്ളം കയ്യിലാരോ' എന്ന ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ക്രിഷ് കൈമൾ എഡിറ്റിംഗ് - ശ്യാം ശശിധരൻ കലാസംവിധാനം -സാബു മോഹൻ മേക്കപ്പ് - ഹസൻ വണ്ടൂർ. കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ - അനിൽ അലക്സാണ്ടർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - പ്രേം പെപ് കോ, ബാലൻ കെ. മങ്ങാട്ട് 'ഓഫീസ് നിർവ്വഹണം -- ജിതിൻ' ടി.വേണുഗോപാൽ പ്രൊഡക്ഷൻ മാനേജർ - അതുൽ അശോക് പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രഭാകരൻ കാസർകോഡ്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. വാഴൂർ ജോസ്. ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര

മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ചിത്രം "പേട്രിയറ്റ്" ബിടിഎസ് വീഡിയോ പുറത്ത്

ആരോഗ്യം പ്രധാനം: പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലേക്ക്

റമദാനൊരുങ്ങി യുഎഇ വിപണി, അവശ്യ സാധനങ്ങളുടെ വില മരവിപ്പിച്ച് യൂണിയന്‍ കോപ്

മലയാളം ചിത്രമായതിനാൽ 'പെണ്ണും പൊറാട്ടും' ഐ.എഫ്.എഫ്.ഐയിൽ കണക്ട് ആകുമോ എന്ന് സംശയിച്ചിരുന്നു: രാജേഷ് മാധവൻ

എന്റെ ജീവിതത്തിലെ എല്ലാ കഥകളുടെയും ഒരു Montage ആണ് ‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവൻ

SCROLL FOR NEXT