Film News

‘നവോത്ഥാന ചരിത്രം പറയാതെ വിട്ട പ്രതിനായകന്‍’, പള്ളിച്ചട്ടമ്പിയായി ടൊവിനോ തോമസ്

THE CUE

ക്വീന്‍ എന്ന ചിത്രമൊരുക്കിയ ഡിജോ ജോസ് ആന്റണിയുടെ പുതിയ സിനിമയില്‍ ടൊവിനോ തോമസ് നായകന്‍. പള്ളിച്ചട്ടമ്പി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. എസ് സുരേഷ് ബാബുവാണ് തിരക്കഥ. ഗോകുലം മുവീസാണ് നിര്‍മ്മാണം. ഹിസ്‌റ്റോറിക്കല്‍ ഡ്രാമാ വിഭാഗത്തിലുള്ള ചി്ത്രമായിരിക്കും പള്ളിച്ചട്ടമ്പിയെന്ന് സംവിധായകന്‍.

കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും എന്നാണ് സംവിധായകന്‍ സിനിമയെ പരിചയപ്പെടുത്തുന്നത്.

എന്റെ ജീവിതത്തില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമായിരിക്കും ‘പള്ളിച്ചട്ടമ്പി’. മലയാളം ഹിസ്റ്റോറിക്കല്‍ ഡ്രാമാ കാറ്റഗറിയില്‍ പെടുത്താവുന്ന ഒരു ചിത്രമായിരിക്കും ‘പള്ളിച്ചട്ടമ്പി’. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം. ഇതുമൊരു കാലഘട്ട സിനിമയാണ്. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ കുറച്ച് നല്ല ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെയും തിരക്കഥയൊരുക്കുന്നത്. സുരേഷേട്ടനോപ്പം ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എഴുത്തിലൂടെ ഒരു ചരിത്ര കഥ പറയുക എന്നതിലുപരി ഒരു മികച്ച വിഷ്വല്‍ എക്‌സ്പീരിയന്‍സ് ഒരുക്കാനാണ് ഞങ്ങളുടെ ശ്രമം
ഡിജോ ജോസ് ആന്റണി

പിരീഡ് സിനിമ എന്നതിനൊപ്പം എല്ലാ കാലഘട്ടവും ചര്‍ച്ച ചെയ്യുന്ന വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും പള്ളിച്ചട്ടമ്പിക്കുണ്ടെന്ന് സംവിധായകന്‍. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതന്‍ എന്ന സിനിമയുടെയും രചന നിര്‍വഹിക്കുന്നത് എസ് സുരേഷ് ബാബുവാണ്.

ഡ്രീം പ്രൊജക്ട് എന്നാണ് ടൊവിനോ തോമസ് ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധായകന്‍. 2020ലാണ് ചിത്രീകരണം. സുജിത് സാരംഗ് ക്യാമറയും ശ്രീജിത് സാരംഗ് എഡിറ്റിംഗും.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT