Film News

ഞാനൊരു കൊമേഴ്സ്യൽ സിനിമയുടെ ടൈറ്റിൽ റോളിൽ; സുരഭി ലക്ഷ്മി നായിക വേഷത്തിൽ എത്തുന്ന പദ്മ ടീസർ, സംവിധാനം അനൂപ് മേനോൻ

അനൂപ് മേനോന്റെ സംവിധാനത്തിൽ സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "പത്മ"യിലെ ആദ്യ ടീസർ റിലീസ് ആയി. അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന സിനിമ കൂടിയാണ് പദ്മ. അനൂപ് മേനോൻ തന്നെയാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് . ടോവിനോ തോമസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ ടീസർ റിലീസ് ചെയ്തത്. ദേശിയ അവാർഡ് ലഭിച്ചതിന് ശേഷമുള്ള നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കൊമേഴ്സ്യൽ സിനിമയുടെ ടൈറ്റിൽ റോളിൽ എത്തുകയാണ് എന്നാണ് പദ്മയെ കുറിച്ച് സുരഭി ലക്ഷ്മി വിശേഷിപ്പിച്ചത്.

നാഷണൽ അവാർഡ് കിട്ടിയപ്പോൾ എല്ലാവരും പറഞ്ഞു ഇനി സുരഭിക്ക് നല്ല നല്ല സിനിമകൾ വരും, നല്ല കഥാപാത്രങ്ങൾ തേടി എത്തും എന്നൊക്കെ. നാല് വർഷത്തോളമുള്ള ആ കാത്തിരിപ്പിന് ഒടുവിൽ, ഞാനൊരു കൊമേഴ്സ്യൽ ചിത്രത്തിൻ്റെ ടൈറ്റിൽ റോളിൽ എത്തുകയാണ് പദ്മ എന്ന അനൂപ് മേനോൻ ചിത്രത്തിലൂടെ. അനൂപ് മേനോന്റെ ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, നിങ്ങൾക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പദ്മ യുടെ ടീസർ ലിങ്ക് ചുവടെ ചേർക്കുന്നു
സുരഭി ലക്ഷ്മി

അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവർക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഗീതം- നിനോയ് വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവർത്തകർ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT