Film News

അലന്‍സിയര്‍ ഇനി കാര്യവാഹക് നാരായണന്‍; 'പടച്ചോനെ ഇങ്ങള് കാത്തോളീ' ക്യാരക്ടര്‍ പോസ്റ്റര്‍

ശ്രീനാഥ് ഭാസി നായകനായ 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന ചിത്രത്തിലെ നടന്‍ അലന്‍സിയറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ കാര്യവാഹക് നാരയാണന്‍ എന്നാണ് അലന്‍സിയറിന്റെ കഥാപാത്രത്തിന്റെ പേര്. അങ്കക്കാരന്‍ അച്ചൂട്ട്യേട്ടന്‍ എന്നൊരു പേരും കഥാപാത്രത്തിനുണ്ട്.

ബിജിത് ബാലയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീനാഥ് ഭാസി ചിത്രത്തില്‍ ഇടതുപക്ഷ നേതാവായാണ് എത്തുന്നത്. ആന്‍ ശീതളാണ് നായിക. പ്രതീപ് കുമാര്‍ കാവുംതറയാണ് തിരക്കഥാകൃത്ത്. ടൈനി ഹാന്‍ഡ്സ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗ്രേസ് ആന്റണി, രസ്ന പവിത്രന്‍, അലെന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തില്‍ സണ്ണി വെയ്നും എത്തുന്നു. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം.

ഛായാഗ്രഹണം- വിഷ്ണു പ്രസാദ്, ചിത്രസംയോജനം- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണാലിപ്പറമ്പില്‍.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT