Film News

'ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്', ത്രസിപ്പിച്ച് 'പട' ടീസര്‍

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ കെ.എം സംവിധാനം ചെയ്ത 'പട'യുടെ ടീസര്‍ പുറത്തുവന്നു.

ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത് എന്നാണ് ടീസറിലെ പഞ്ച് ലൈനര്‍. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് മേത്ത, സിവി സാരഥി എന്നിവരും എവിഎ ഫിലിംസിന്റെ ബാനറില്‍ എ.വി അനൂപും ചേര്‍ന്നാണ് നിര്‍മ്മാണം.

സമീര്‍ താഹിറാണ് ക്യാമറ. ഷാന്‍ മുഹമ്മദ് എഡിറ്റിംഗ്. വിഷ്ണു വിജയ് സംഗീതം. അജയന്‍ അടാട്ട് സൗണ്ട് ഡിസൈനര്‍. കനി കുസൃതി,അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലിംകുമാര്‍, ജഗദീഷ്, ടിജി രവി, ഉണ്ണിമായ പ്രസാദ്, ക സാവിത്രി ശ്രീധരന്‍, ഷൈന്‍ ടോം ചാക്കോ, വി.കെ ശ്രീരാമന്‍, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കോങ്ങാട്, ഹരി കോങ്ങാട് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT