Film News

'പട' നടക്കാന്‍ പോകുന്ന സമരങ്ങള്‍ക്ക് കൂടിയുള്ള ട്രിബ്യൂട്ട്: കെ എം കമല്‍

'പട' നടക്കാന്‍ പോകുന്ന സമരങ്ങള്‍ക്ക് കൂടിയുള്ള ട്രിബ്യൂട്ടാണെന്ന് സംവിധായകന്‍ കമല്‍. സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കമലിന്റെ പ്രതികരണം. മലയാള സിനിമയുടെ മാറ്റത്തിന് കാരണം മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷകരാണെന്നും കമല്‍ പറയുന്നു.

കെ എം കമല്‍ പറഞ്ഞത്

'മലയാള സിനിമ മാറിക്കൊണ്ടിരിക്കുന്നതിന്റെ കാരണം പ്രേക്ഷകരും മാറികൊണ്ടിരിക്കുന്നു എന്നുള്ളതാണ്. പതിനഞ്ച് വര്‍ഷം മുമ്പ് നമുക്ക് കൂടുതല്‍ തമാശയുള്ള സിനിമകളായിരുന്നു ഇഷ്ടമെങ്കില്‍ ഇന്ന് കുറച്ച് കൂടി ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സിനിമകള്‍ കാണുവാനാണ് താത്പര്യപെടുന്നത്. സിനമ മാറ്റുന്നത് സംവിധായകനല്ല. പ്രേക്ഷകനാണ് സിനിമ മാറ്റുന്നത്. സിനിമയുടെ അഭിരുചികളും മാറ്റുന്നത് പ്രേക്ഷകനാണ്.

സിനിമ എല്ലാ കാലത്തും എല്ലാ തരത്തിലുമുള്ള എക്‌സ്‌പ്രെഷനുള്ള ടൂള്‍ തന്നെയാണ്. ഇത് ആദ്യമായല്ല ഇത്തരത്തില്‍ രാഷ്ട്രീയം പറയുന്ന സിനിമയുണ്ടാകുന്നത്. മലയാളത്തില്‍ ഇതിന് മുമ്പും ഇത്തരം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം പറയുന്ന സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും മലയാളത്തില്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. അത് കാരണം സിനിമ അതിന് കൂടിയുള്ളൊരു വഴിയാണ്. ഇത് വരെ നടന്നിട്ടുള്ള ചരിത്രം, സമരങ്ങള്‍, ഇനി നടക്കാന്‍ പോകുന്ന സമരങ്ങള്‍ക്ക് കൂടിയുള്ള ട്രിബ്യൂട്ടാണ് ഈ സിനിമ.

മാര്‍ച്ച് 11നാണ് പട തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് കെ എം കമല്‍ പട ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂനിയമം അട്ടിമറിച്ചുള്ള ഭേദഗതിക്കെതിരെയായിരുന്നു അയ്യങ്കാളിപ്പടയുടെ പ്രതിഷേധം.

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്,എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT